HOME
DETAILS

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

  
Abishek
June 18 2025 | 13:06 PM

Gulf Air Cancels Flights to Two Countries Until June 27

ബഹ്‌റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍, ജോര്‍ദാനിലെ അമ്മാനിലേക്കും, ഇറാഖിലെ ബാഗ്ദാദിലേക്കും, നജാഫിലേക്കും ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഈ തീരുമാനം. പ്രാദേശിക സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും, വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് ഗള്‍പ് എയര്‍ അറിയിച്ചു. ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ gulfair.com എന്ന എയര്‍ലൈനിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ യാത്രക്കാര്‍ക്ക് വിമാന ഷെഡ്യൂളുകളെക്കുറിച്ച് അറിയാന്‍ സാധിക്കും.

അതേസമയം, ഇറാൻ - ഇസ്റാഈൽ സംഘർഷത്തെ തുടർന്ന് ഒമാനിലെ അമ്മാൻ റൂട്ടിലെ വിമാന സർവിസുകൾ നിർത്തിവച്ചിരിക്കുകയാണ് ഒമാൻ എയർ. ജൂൺ 21 വരെയാണ് സർവിസുകൾ നിർത്തിവച്ചത്. സാഹചര്യങ്ങൾ അനുകൂലമായാൽ ഉടൻ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ദേശീയ വിമാനക്കമ്പനി പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിൽ പറഞ്ഞു. ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് കമ്പനി അറിയിച്ചു.

ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഈ ആഴ്ച മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി അടച്ചു. ഇത് ചില രാജ്യങ്ങളിലെ പ്രാദേശിക വിമാനത്താവളങ്ങളെ ബാധിക്കുകയും വിമാന സർവിസുകൾ റദ്ദാക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും കാരണമാവുകയും ചെയ്തു.

Gulf Air has announced the cancellation of its flights to two countries until June 27. The decision comes amid ongoing aviation disruptions in the region, possibly due to heightened tensions and airspace closures. Passengers are advised to check with the airline for the latest updates and alternative travel arrangements ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  14 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  14 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  14 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  14 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  14 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  14 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  14 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  14 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  14 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  14 days ago