HOME
DETAILS
MAL
പി.ഡബ്ല്യു.ഡി സമുച്ചയത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പൂക്കളം തീര്‍ത്തു
backup
September 05 2016 | 22:09 PM
കോഴിക്കോട്: പി.ഡബ്ല്യു.ഡി സമുച്ചയത്തില്‍ കയറി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ 'പ്രതിഷേധ'പൂക്കളം തീര്‍ത്തു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷം വിലക്കിയെന്നാരോപിച്ചാണ് 30 ഓളം വരുന്ന പ്രതിഷേധക്കാര്‍ പൂക്കളമൊരുക്കിയത്. ഇവരെ തടയാന്‍ ഇടതു അനുകൂല ജീവനക്കാരും പ്രതിരോധിക്കാന്‍ സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുമെത്തിയത് അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷം അനുവദിക്കുന്നില്ലന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരക്കാരത്തെിയത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം രമണി ഭായ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാനന്ദന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭരാജന് സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."