കുട്ടികളോട് താലൂക്ക് വികസന സമിതി ബൈക്കില്‍ കറക്കം വേണ്ട!
മലപ്പുറം: സ്‌കൂള്‍ കുട്ടികളുടെ ബൈക്ക് ഉപയോഗവും സ്‌കൂള്‍ പരിസരത്തുള്ള ലഹരി ഉപയോഗവും വില്‍പനയും കര്‍ശനമായി തടയാന്‍ കൊണ്ടോട്ടി താലൂക്ക് വികസന സമിതി തീരുമാനം. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മയുടെ അധ്യക്ഷതയില്‍ കൊണ്ടോട്ടി താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
നെടിയിരുപ്പ് വില്ലേജില്‍ എനിമി പ്രോപ്പര്‍ട്ടിയായ 60 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്റ്റേഡിയമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അവധി ദിനങ്ങളില്‍ ചെങ്കല്ല്, മണ്ണ്, കരിങ്കല്ല് ഖനനം നടത്തുന്നതു തടയും. താലൂക്ക് പരിധിയിലെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സിവില്‍ സപ്ലൈസ്, സപ്ലൈകോ, ആരോഗ്യം, ഐ.സി.ഡി.എസ് രജിസ്‌ട്രേഷന്‍,പി.ഡ.ബ്ലിയു.ഡി കെട്ടിടവിഭാഗം, എ.ഇ.ഒ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വകുപ്പിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍, മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിം മാസ്റ്റര്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. അലി പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."