HOME
DETAILS

മില്‍മ, ഹൗസിങ് ബോര്‍ഡ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, കയര്‍ഫെഡ് തുടങ്ങി നിരവധി വകുപ്പുകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ്; ജൂണ്‍ മാസത്തിലെ വിജ്ഞാപനറിയാം

  
June 25 2025 | 05:06 AM

Kerala PSC Recruitment  June 2025 Notifications

കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കാറ്റ​ഗ​റി നമ്പർ 90/2025 മുതൽ 174/2025 വരെയാണ് നിയമനങ്ങൾ നടക്കുന്നത്. ജൂലൈ 16നകം പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം. 

ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍സിഎ റിക്രൂട്ട്‌മെന്റുകള്‍ വിളിച്ചിട്ടുണ്ട്. മില്‍മ, ആരോഗ്യ വകുപ്പ്, അധ്യാപകര്‍, ഹൗസിങ് ബോര്‍ഡ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, കയര്‍ഫെഡ്, പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, അച്ചടി വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളിലായി ഒഴിവുകളുണ്ട്. 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോൺ വൊക്കേഷനൽ ടീച്ചർ -ഇംഗ്ലീഷ് (എൽ.പി/ യു.പി സ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്.എസ്.ഇ) ലെക്ചറർ-ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് (സാ​ങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്​പെക്ടർ (ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവിൽ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്​പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കൺട്രോൾ), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറൽ മാനേജർ (പ്രോജക്ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോൾക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ), എൽ.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപറേഷനുകൾ/ ബോർഡുകൾ).

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം)
 ഹൈസ്കൂൾ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്പ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരിൽനിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് (വിവിധം) ഇലക്ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)

സ്​പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), കോമേഴ്സ് (പട്ടികജാതി/ വർഗം) (ഹയർസെക്കൻഡറി വിദ്യാഭ്യാസം)

സ്​പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം)
 ഫോറസ്റ്റ് വാച്ചർ, കോട്ടയം, തൃശൂർ (പുരുഷന്മാർ മാത്രം), കോഴിക്കോട് (വനിതകൾ മാത്രം) (വനംവകുപ്പ്)

എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
 അസി. പ്രഫസർ- മൈക്രോബയോളജി (ഹിന്ദു നാടാർ), നിയോനാറ്റോളജി (എൽ.സി)/ ആംഗ്ലോ ഇന്ത്യൻ- മെഡിക്കൽ വിദ്യാഭ്യാസം): പ്രഫസർ, പാത്തോളജി, മൈക്രോബയോളജി (ഈഴവ/ തിയ്യ/ ബില്ലവ) (ഗവ. ഹോമിയോപ്പതിക് മെഡി. കോളജുകൾ); സോയിൽ സർവേ ഓഫിസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് (എസ്.സി.സി.സി) (മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ്); സ്റ്റോർസ്/ പ​ർച്ചേസ് ഓഫിസർ, എസ്.സി (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്രീപ്രൈമറി ടീച്ചർ (ബധിര വിദ്യാലയം, (ഈഴവ/ തിയ്യ/ ബില്ലവ) (പൊതു വിദ്യാഭ്യാസം); ജൂനിയർ സിസ്റ്റംസ് ഓഫിസർ (ഇ.ടി.ബി) (സൊസൈറ്റി വിഭാഗം) (മിൽക്ക്മാർക്കറ്റിങ് ഫെഡറേഷൻ); ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് -2 (പട്ടികജാതി) (പൊതുമരാമത്ത് വകുപ്പ്). കെയർടേക്കർ (പുരുഷൻ) (എൽ.സി/ ആംഗ്ലോ ഇന്ത്യൻ/ വിശ്വകർമ) (വനിത-ശിശു വികസന വകുപ്പ്); അക്കൗണ്ട്സ് ഓഫിസർ (പട്ടികജാതി); ജൂനിയർ അസിസ്റ്റന്റ് (പട്ടികജാതി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്യൂൺ/ അറ്റൻഡർ (മുസ്‍ലിം) (അപെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടർ).

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.keralapsc.gov.in/home-2) സന്ദർശിക്കുക. ശേഷം ഹോം പേജിൽ നിന്ന് notification ലിങ്ക് തിരഞ്ഞെടുക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിൽ കാറ്റ​ഗറി നമ്പർ നോക്കി അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

June 2025, Kerala PSC announced recruitment for various posts in departments like MILMA, Housing Board, Water Transport, and Kerafed. Applications are open for both technical and non-technical posts with exams scheduled during May to July 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  3 hours ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  3 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  4 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  4 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  4 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  5 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  5 hours ago