HOME
DETAILS

ഇസ്‌റാഈല്‍ സൈന്യം 'വധിച്ച' ഇറാന്‍ കമാന്‍ഡര്‍ തെഹ്‌റാനിലെ വിജയാഘോഷത്തില്‍

  
Farzana
June 25 2025 | 10:06 AM

Iranian Commander Esmail Qaani Appears in Tehran After Israel Claimed He Was Killed

തെഹ്‌റാന്‍: ഇസ്‌റാഈല്‍ സൈന്യം 'വധിച്ച' ഇറാന്‍ കമാന്‍ഡര്‍ തെഹ്‌റാനിലെ വിജയാഘോഷത്തില്‍. ആക്രണണത്തില്‍ തങ്ങള്‍ കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈല്‍ സേന അവകാശപ്പെട്ട  ഇറാന്റെ ഐ.ആര്‍.ജി.സിയുടെ ഖുദ്‌സ് വിഭാഗം കമാന്‍ഡര്‍ ഇസ്മാഈല്‍ ഖാനിയാണ് തെഹ്‌റാനില്‍ യുദ്ധവിജയാഘോഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. തെഹ്‌റാനിലെ വിജയാഘോഷത്തില്‍ ഖാനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാനിലെ മെഹര്‍ വാര്‍ത്ത ഏജന്‍സിയാണ് പുറത്തുവിട്ടത്.

'ഓപറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്‌റാഈല്‍ ജൂണ്‍ 13ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ  ഖുദ്‌സ് സേനയുടെ തലവനായ ഇസ്മാഈല്‍ ഖാനിയെ വധിച്ചെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു.  എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. 

ജൂണ്‍ 13ന് നടത്തിയ വ്യോമാക്രമണത്തില്‍ ഖാനി കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഖാനിയുടെ 'മരണം' സംബന്ധിച്ച് ഇറാന്‍ ഇസ്‌റാഈലിനെ കബളിപ്പിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായല്ല ഇസ്മാഈല്‍ ഖാനി ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2024 ഒക്ടോബറില്‍ ബൈറൂത്തിലുണ്ടായ ആക്രമണത്തില്‍ ഖാനി കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിച്ചിരുന്നു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ ഇസ്‌റാഈല്‍ വധിച്ച സംഘര്‍ഷ സാഹചര്യത്തിലായിരുന്നു ഇത്. ഏറെക്കാലത്തിന് ശേഷം ഖാനി വീണ്ടും പൊതുമധ്യത്തിലെത്തുകയായിരുന്നു.

ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി. 2020 ജനുവരി മൂന്നിന് ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യു.എസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ ഇസ്മായില്‍ ഖാനി ചുമതലയേറ്റത്.

പലപ്പോഴും മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിത്വമാണ് അദ്ദേഹം. എന്നാല്‍ തന്റെ മുന്‍ഗാമിയോ പോലെ തന്നെ തൊഴിലില്‍ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനായിരുന്നു അദ്ദേഹം. ഷായുടെ അട്ടിമറിക്ക് ശേഷമുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഖാനി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 1988-ല്‍, മഷാദ് ആസ്ഥാനമായുള്ള റെവല്യൂഷണറി ഗാര്‍ഡ്സ് ഗ്രൗണ്ട് ഫോഴ്സിന്റെ എട്ടാമത്തെ ഓപ്പറേഷണല്‍ സോണിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി അദ്ദേഹത്തെ നിയമിച്ചിരുന്നു.

അതേസമയം, ഇസ്‌റാഈലും ഇറാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയില്‍ 12 ദിവസമായി തുടര്‍ന്നുവന്ന യുദ്ധത്തിന് അവസാനമായിരിക്കുകയാണ്. 

 

IRGC Quds Force chief Esmail Qaani, whom Israel claimed to have killed in a June 13 airstrike, appeared at Tehran’s victory rally. Iranian media released footage debunking earlier reports of his death during Operation Rising Lion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  12 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  13 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  13 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  13 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  14 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  14 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  14 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  15 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  15 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  15 hours ago