
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്

കണ്ണൂർ: '14 വർഷം മുമ്പാണ് എന്റെ ജീവിതം കൈയിൽനിന്ന് ഊർന്നുപോകാൻ തുടങ്ങിയത്. തലേന്ന് കഴിച്ച മദ്യത്തിന്റെ തലപ്പെരുക്കത്തോടെയാണ് എന്നും രാവിലെ എഴുന്നേൽക്കുക. എഴുന്നേറ്റയുടൻ പരതുക അർധബോധാവസ്ഥയിൽ ബാക്കിയാക്കിയ മദ്യക്കുപ്പിയും. കുടിയുടെ ഇടവേളകളിൽ നന്നായി പുകവലിയുമുണ്ടായിരുന്നു. ഭാര്യയും മകളും എന്തു കഴിക്കുന്നു, എങ്ങനെ ജീവിക്കുന്നു എന്നുപോലും എനിക്കറിയില്ലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നെങ്കിലും കിട്ടുന്ന ശമ്പളം മുഴുവൻ മദ്യത്തിനും സിഗരറ്റിനും മാത്രമായിരുന്നു. ഓഫിസിൽ പോക്കുപോലും വല്ലപ്പോഴുമായതോടെ ജോലി പോലും നഷ്ടമാകുമെന്ന സ്ഥിതിയായി. ആ ദിവസങ്ങളിലൊന്നിലാണ് ഒരു പത്രവാർത്ത ശ്രദ്ധയിൽപെട്ട ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ ആൽക്കഹോളിക്‌സ് അനോനിമസ് എന്ന സംഘടനയുമായി ബന്ധപ്പെടുന്നത്. അതിന് മുമ്പും നിരവധി ചികിത്സകൾ നടത്തി പരാജയപ്പെട്ടതിനാൽ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇവരുടെ ക്ലാസുകളിൽ പങ്കെടുക്കാനെത്തിയത്. അവിടെവച്ചാണ് സമാന അനുഭവമുള്ളവരെയും, ആ അവസ്ഥകളിൽ നിന്ന് ജീവിതലഹരിയിലേക്ക് തിരികെ വന്നവരെയും കാണാൻ കഴിഞ്ഞത്. അവരുടെ അനുഭവങ്ങൾ അറിഞ്ഞതോടെയാണ് മദ്യമില്ലാത്ത ജീവിതം എത്ര മനോഹരമാണെന്ന് തിരിച്ചറിഞ്ഞത്...'
കണ്ണൂരിന്റെ അതിർത്തിഗ്രാമത്തിലെ പേരുവെളിപ്പെടുത്താനാഗ്രഹമില്ലാത്ത സർക്കാർ ജീവനക്കാരന്റെ കുമ്പസാരക്കുറിപ്പാണിത്. ആൽക്കഹോളിക്‌സ് അനോനിമസ് എന്ന സംഘടന വഴി സ്വസ്ഥജീവിതത്തിലേക്ക് തിരികെയെത്തിയ ആയിരക്കണക്കിനു പേരിൽ ഒരാളായ ഇദ്ദേഹം ഇന്ന് സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. ലഹരിവഴികളിൽ തന്നെപ്പോലെ കാലിടറിയവർക്കായി അവബോധ ക്ലാസുകളെടുക്കുന്നതും ഇയാൾ തന്നെ. മദ്യവും മയക്കുമരുന്നും തകർത്ത ജീവിതങ്ങളെയും കുടുംബങ്ങളെയും ചേർത്തുപിടിക്കുകയും മുന്നോട്ടുനടത്തുകയും ചെയ്യുന്നതിൽ എന്നും മുന്നിലാണ് ആൽക്കഹോളിക് അനോനിമസ് എന്ന സന്നദ്ധസംഘടന.
ആൽക്കഹോളിക്‌സ് അനോനിമസ്
ലഹരിക്കടിപ്പെട്ട് ജീവിതം തകർന്നവരെ ലഹരിമുക്തിയിലേക്ക് കൈപിടിക്കുക എന്നതാണ് ആൽക്കഹോളിക്‌സ് അനോനിമസ്(എ.എ) ലക്ഷ്യമിടുന്നത്.
'ഇന്നൊരു ദിവസത്തേക്ക് മദ്യപാനം നിർത്താം' എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന സംഘടനയിൽ സംസ്ഥാനത്തൊട്ടൊകെ 25000ഓളം അംഗങ്ങളുണ്ട്. 16 വർഷമായി സംസ്ഥാനത്ത് സംഘടന പ്രവർത്തനം തുടങ്ങിയിട്ട്. ഇക്കാലത്തിനിടെ സംഘടനയുടെ തണലിൽ ലഹരിജീവിതത്തിന് വിടപറഞ്ഞത് പതിനായിരക്കണക്കിന് പേരാണ്. ലഹരിയിൽനിന്നുള്ള അതീജിവന കഥകളാണ് ഓരോരുത്തർക്കും പറയാനുള്ളത്.
ഒരു പൈസയും വാങ്ങാതെയാണ് ഈ സംഘടനയുടെ സേവനമെന്നതും എടുത്തു പറയേണ്ടതാണ്. അമിത മദ്യാസക്തിയുള്ളവർ ആൽക്കഹോളിക്‌സ് അനോനിമസ് കൂട്ടായ്മയിൽ എത്തുന്നതോടെ നിരവധി പേരുടെ തീവ്രാനുഭവങ്ങൾ അറിയുകയും പുനർവിചിന്തനത്തിന് പ്രാപ്തരാകുകയും ചെയ്യുന്നു. ലഹരി കശക്കിയിട്ട ജീവിതത്തിൽനിന്ന് പുറത്തുകടക്കാനും പുതിയ ജീവിതം സ്വപ്‌നം കാണാനും അവർ പഠിക്കുന്നു.
ഇന്നത്തെ ദിവസം മദ്യപാനം ഉപേക്ഷിക്കുക, നാളെ മദ്യരഹിതനായി ഇരിക്കാൻ കഴിയുമോയെന്ന് നോക്കാമെന്ന ഒരു വാക്ക് എ.എ അംഗങ്ങൾ നൽകുമ്പോൾ പലരും ഒരു ദിവസത്തേക്ക് മദ്യപാനം ഉപേക്ഷിക്കുന്നു. പൂർണമായും ഉപേക്ഷിക്കാൻ കഴിയാത്തവർ കഴിക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കുന്നു. ഇങ്ങനെ ഓരോ ദിവസവും ലഹരിചിന്ത മാറ്റിയെടുത്ത് മദ്യാസക്തി കുറയ്ക്കുകയാണ് എ.എ ചെയ്യുന്നത്. മനസ് തുറന്നുള്ള സംസാരത്തിലൂടെ ലഹരിയെ പടിക്കുപുറത്താക്കുമെന്നാണ് എ.എ കൂട്ടായ്മ പറയുന്നത്. മദ്യപന്റെ കുടുംബത്തിന് കൗൺസലിങ്ങും സപ്പോർട്ടും നൽകുകയെന്ന ഉദ്ദേശ്യത്തോടെ അൽ അനോൺ എന്ന കൂട്ടായ്മയും എ.എക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരിയുടെ ചതിവലകളെക്കുറിച്ച് ബോധവാന്മാരാക്കാൻ അൽ ടീൻ കൂട്ടായ്മയും ലഹരിക്കടിമയായ കുടുംബങ്ങളെ ബോധവൽക്കരിക്കാൻ അലനോൺ കൂട്ടായ്മയും ഉണ്ട്. എ.എ കൂട്ടായ്മയിൽ അംഗമാകാൻ വിളിക്കാം: 9447961166, 9447961177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ
National
• 3 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 3 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 4 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 4 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 4 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 5 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 5 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 5 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 5 hours ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 6 hours ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 6 hours ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 12 hours ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 13 hours ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 14 hours ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 15 hours ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 15 hours ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 16 hours ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• 16 hours ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 14 hours ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 14 hours ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 15 hours ago