
നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും

മുംബൈ: ആധാര്‍ നമ്പര്‍ വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കും നമ്മുടെ മറ്റു സ്വകാര്യതകളിലേക്കും കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാര്‍. ഈ ആധാര്‍ സുരക്ഷിതമാക്കിയിട്ടില്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമാകാന്‍ ഇതു കാരണമാവും. ഇതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏകവഴി ആധാര്‍ സുരക്ഷിതമാക്കുക എന്നതാണ്. നമ്മുടെ ആധാര്‍ നമുക്ക് നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അതു മറ്റുള്ളവരിലെത്തിയാല്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് വലിയ അപകടങ്ങളാണ്.
ആധാര്‍ നമ്പര്‍ നഷ്ടപ്പെടുകയോ മറ്റാര്‍ക്കെങ്കില്‍ കിട്ടുകയോ ചെയ്താല്‍ അത് ലഭിക്കുന്നവര്‍ക്ക് സിംകാര്‍ഡുകള്‍ പരിശോധിക്കുന്നത് മുതല്‍ നമ്മുടെ പേരില്‍ മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ വരെ സാധിക്കുന്നതാണ്. അനധികൃത യുപിഐ പേയ്‌മെന്റുകള്‍ നടത്തുക, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇടപാടുകള്‍ നടക്കുമ്പോള്‍ ഒടിപി വരും എന്ന് നിങ്ങള്‍ ക രുതുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, പല ഗ്രാമീണ ബാങ്കുകളിലും ഫോണ്‍ നമ്പര്‍ പോലും ആവശ്യമില്ല.
അവിടെയാണ് യഥാര്‍ഥ അപകടസാധ്യതയും. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്.എം.എസോ കോളുകളോ ലഭിക്കില്ല. ഇനി എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി കാമറകള്‍ ഇല്ലെങ്കില്‍ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താനും പ്രയാസമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാര്‍ഖണ്ഡ് യുപി ബിഹാര്‍ ഛത്തിസ്ഗഡ് ഒഡിഷ എന്നിവടങ്ങളിലെ നഗരങ്ങളില്‍ പോലും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം അപകടങ്ങള്‍ക്ക് കാരണം ലോക്ക് ചെയ്യാത്ത ആധാര്‍ കാര്‍ഡാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനു പരിഹാരമായി നമ്മള്‍ ചെയ്യേണ്ടത്, ആധാര്‍ ബയോമെട്രിക്‌സ് സുരക്ഷിതമാക്കുകയെന്നതാണ്. അതിന് യാതൊരു ചെലവുമില്ല. ഒരു മിനിറ്റ് മാത്രം മതി. ബയോമെട്രിക് വഴിയുള്ള തട്ടിപ്പില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാന്‍ അതു മതിയാകും.
എങ്ങനെ സുരക്ഷിതമാക്കാം
UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
'My Aadhaar' വിഭാഗത്തിലേക്കും തുടര്‍ന്ന് Aadhaar Services എന്നതിലേക്കും പോകുക
Lock/Unlock Aadhaar അല്ലെങ്കില്‍ Lock/Unlock Biomterics തിരഞ്ഞെടുക്കുക
Lock UID അല്ലെങ്കില്‍ Enable Biomteric Lock എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ആധാര്‍ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക
ലോക്കിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക.
നിങ്ങളുടെ വിരലടയാളവും ഐറിസ് ഡാറ്റയും സുരക്ഷിതമാണ്.
അണ്‍ലോക്ക് ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് അത് വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ല.
mAadhaar ആപ്പ് ഉപയോഗിച്ച് ഫോണിലും ഇത് ചെയ്യാന്‍ കഴിയും. ബയോമെട്രിക്‌സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ അണ്‍ലോക്ക് ചെയ്ത് ഉപയോഗിക്കുക. തുടര്‍ന്ന് വീണ്ടും ലോക്ക് ചെയ്യുക.
അണ്‍ലോക്ക് ചെയ്ത ആധാര്‍ എന്നത് എടിഎം കാര്‍ഡിന് പിന്നില്‍ പിന്‍ എഴുതിയ ശേഷം റോഡില്‍ ഉപേക്ഷിക്കുന്നത് പോലെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്സ് ഫോറം പിന്മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 2 days ago
സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ
National
• 2 days ago
ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ
uae
• 2 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 days ago