HOME
DETAILS

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു

  
Laila
June 28 2025 | 03:06 AM

Pharmacist Arrested in Kottayam for Possession of Nitrazepam Tablets

 

കോട്ടയം: കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി മിനു മാത്യു എന്നയാളെയാണ് മയക്കുമരുന്നുമായി പൊലിസ് പിടികൂടിയത്. ഏറ്റുമാനൂരും കോട്ടയത്തും ഫാര്‍മസിസ്റ്റായി നേരത്തേ ജോലി നോക്കിയിരുന്ന ഇയാള്‍ പിന്നീട് ജോലി ഉപേക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തുകയുമായിരുന്നു. കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി.ജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജുമോന്‍, ഹരിഹരന്‍പോറ്റി, പ്രിവന്റിവ് ഓഫിസര്‍മാരായ ആരോമല്‍ മോഹന്‍, പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുനില്‍ കുമാര്‍ കെ, ശ്യാം ശശിധരന്‍, അമല്‍ ഷാ, മാഹീന്‍കുട്ടി, അജു ജോസഫ്, പ്രദീപ്, ജോസഫ് കെ.ജി, അരുണ്‍ ലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രിയ കെ.എം, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരും സംഘത്തിലുണ്ടായിരുന്നു. എറണാകുളത്ത് 11 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. 

വാഴക്കാല പാലച്ചുവട് സ്വദേശിയായ അബ്ദുല്‍ റാസിഖ്, വാഴക്കാല കരിമക്കാട് സ്വദേശിയായ അരുണ്‍ ദിനേശന്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, വാഴക്കാല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രധാനപ്പെട്ട കണ്ണികളായിരുന്നു ഇവര്‍. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുധീര്‍ ടി.എന്നിന്റെ നിര്‍ദേശാനുസരണം എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിരാജിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

 15 ഗ്രാമോളം കഞ്ചാവും പ്രതികളില്‍ നിന്നു പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഷ്‌കര്‍ സാബു, ജിബിനാസ് വി.എം, അമല്‍ദേവ് സി.ജി, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ അഞ്ചു ആനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.

 

 

Recent arrest involving illegal drug possession and distribution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  3 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  3 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  3 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  3 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  3 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  3 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  3 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  3 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  3 days ago