HOME
DETAILS

സ്‌കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

  
June 28 2025 | 02:06 AM

Parents Threaten School Closure Over Dalit Cook Appointment in karnataka

ബംഗളൂരു: ജാതി വിവേചനത്തിന്റെ പേരില്‍ കര്‍ണാടകയിലെ ചാമരാജ് നഗര്‍ ഹോമ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സ്‌കൂളില്‍ പാചകക്കാരിയായി ദലിത് യുവതിയെ നിയമിച്ചതിന്റെ പേരിൽ രക്ഷിതാക്കള്‍ കുട്ടികളെ കൂട്ടത്തോടെ വിടുതല്‍ വാങ്ങി പോയതാണ് പ്രതിസന്ധിക്ക് കാരണം. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയ 22 വിദ്യാര്‍ഥികളില്‍ 21 പേരും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നു. 

ദലിത് പാചകക്കാരി സ്‌കൂളിലെത്തിയതോടെ രക്ഷിതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളില്‍ നിന്നുള്ള ഭക്ഷണം കഴിക്കാതെയായി. ഏഴോളം കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെ പ്രഭാത- ഉച്ച ഭക്ഷണം കഴിച്ചിരുന്നത്. പിന്നീട്, ഉയര്‍ന്ന ജാതിയില്‍പെട്ട രക്ഷിതാക്കള്‍ സംഘടിച്ച് മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കളെ പിന്തിരിപ്പിച്ചു. 

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും ജില്ലാ പൊലിസ് മേധാവിയും റവന്യൂ അധികാരികളും ഇടപെട്ടെങ്കിലും ദലിത് പാചകക്കാരിയുള്ളതിനാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. അതേസമയം, അയിത്തം പോലുള്ള ദുരാചാരങ്ങളുടെ പേരില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന ഭീതിയില്‍ സ്‌കൂളിലെ അധ്യാപനം പോരെന്ന കാരണമാണ് ചര്‍ച്ചകളില്‍ രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും  തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചാമരാജ് നഗര്‍ പൊലിസ് മേധാവി കവിത പറഞ്ഞു.

Karnataka’s Chamarajanagar, parents withdrew 21 of 22 students from Homma Government Higher Primary School after a Dalit woman, Lingamma, was appointed head cook. Alleging caste bias, parents sought transfer certificates, threatening school closure. Only one student remains. Authorities are investigating, with SP Kavitha promising strict action if untouchability is confirmed. Some parents cite poor education quality as the reason.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി 

Kerala
  •  3 hours ago
No Image

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

Kerala
  •  3 hours ago
No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  3 hours ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  3 hours ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  3 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  3 hours ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  4 hours ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Kerala
  •  4 hours ago
No Image

മൃഗങ്ങളെപോലെ പെരുമാറി’; ഡൽഹി പൊലീസ് റോഹിംഗ്യ അഭയാർത്ഥികളെ ലക്ഷ്യംവെച്ച് അർദ്ധരാത്രി റെയ്ഡ് നടത്തിയെന്നാരോപണം

International
  •  5 hours ago
No Image

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു

Kerala
  •  5 hours ago