HOME
DETAILS

അഹമ്മദാബാദ് വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

  
Salah
June 28 2025 | 07:06 AM

 Air India has dismissed four senior employees who held a party inside an office

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ആഘാതത്തിൽ രാജ്യം നിൽക്കുമ്പോൾ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ വിമാനത്താവള ഗേറ്റ്‌വേ സേവന ദാതാവായ AISATS ലെ നാല് മുതിർന്ന ജീവനക്കാരോട് കമ്പനി രാജിവെക്കാൻ നിർദേശിച്ചു. വിമാനാപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

അഹമ്മദാബാദിൽ 259 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ അപകടമുണ്ടായി ഏതാനും ദിവസങ്ങൾക്ക് ഉള്ളിലാണ് ഗുരുഗ്രാമിലെ എഐഎസ്എടിഎസിന്റെ ഓഫീസിൽ പാർട്ടി സംഘടിപ്പിച്ചത്. ജൂൺ 20 നായിരുന്നു പാർട്ടി നടന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ ലിമിറ്റഡും ഗേറ്റ്‌വേ സേവനങ്ങളിലും ഭക്ഷ്യ സേവനങ്ങളിലും പങ്കാളിയായ സാറ്റ്സ് (SATS) ലിമിറ്റഡും തമ്മിലുള്ള 50-50 സംയുക്ത സംരംഭമാണ് എഐസാറ്റ്സ് (AISATS). ഇതിന്റെ ഓഫീസിലാണ് പാർട്ടി നടന്നത്. 

സംഭവത്തിൽ മുതിർന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പുറമെ ഏതാനും പേർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിമാനപകടത്തിൽപെട്ട് പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അനുയോജ്യമല്ലാത്ത സമയത്ത് നടന്ന ആഘോഷങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഐസാറ്റ്സ് വക്താവ് പറഞ്ഞു. 

ഈ പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പാക്കുന്നു, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉറച്ച അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട് - വക്താവ് വ്യക്തമാക്കി.

ജൂൺ 12 ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് തകർന്ന് വീണ് ദുരന്തമുണ്ടായത്. വിമാനത്താവള പരിധിക്കപ്പുറത്തുള്ള മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജിന്റെ ഒരു റെസിഡൻഷ്യൽ കാമ്പസിലേക്ക് വിമാനം ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 11 എ സീറ്റിൽ ഇരുന്നിരുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തിലെ 241 പേർക്കൊപ്പം മെഡിക്കൽ കോളേജ് വിദ്യാർഥികൾ ഉൾപ്പടെ 259 പേരാണ് ആകെ മരിച്ചത്. 60 ലേറെ പേർക്ക് പരുക്കേറ്റു.

 

As the nation reels from the impact of the Ahmedabad plane disaster, Air India has dismissed four senior employees who held a party inside an office. The action was taken against four senior staff members of AISATS, Air India’s airport gateway service provider, who were asked by the company to resign. The disciplinary move came after footage of the celebration, which took place just days after the plane crash, circulated on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  25 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  32 minutes ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  2 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  4 hours ago