HOME
DETAILS

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ പെട്ടെന്നായിക്കോട്ടെ..; സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

  
Avani
June 28 2025 | 06:06 AM

gold rate-decrease-latestupdation

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞു. ഇതോടെ പവന് 71,440 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8930 രൂപയായി.

ഇസ്‌റാഈലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ഡോളര്‍ കരുത്ത് കുറഞ്ഞതോടൊപ്പം ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ട്രംപ് പ്രഖ്യാപിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ തുടക്കമിട്ട യുദ്ധത്തില്‍ പിന്നീട് അവര്‍ക്കൊപ്പം അമേരിക്കയും ചേര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയുടെ ഖത്തറിലെ സൈനികത്താവളത്തിന് നേരെ മിസൈല്‍ അയച്ച് ഇറാന്‍ കനത്ത മുന്നറിപ്പാണ് അമേരിക്കക്ക് നല്‍കിയത്. തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  2 hours ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  2 hours ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 hours ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  3 hours ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  3 hours ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  3 hours ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  4 hours ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  4 hours ago