HOME
DETAILS

എന്താണ് ബ്ലൂ ടീ...! അറിയാം നീലച്ചായയുടെ ആരോഗ്യഗുണങ്ങള്‍

  
Laila
June 28 2025 | 06:06 AM

What is Blue Tea Neela Chaya- A Unique Herbal Beverage from the Clitoria Ternatea Plant

 

ചൂടായാലും തണുപ്പായാലും മലയാളിക്ക് ഒരു കപ്പ് ചായകുടിക്കണം. ഇതൊരു പതിവു ശീലമാണ്. ചിലര്‍ നാലോ അഞ്ചോ ചായ ദിവസവും കുടിക്കുന്നവരാണ്. എന്നാല്‍ മറ്റു ചിലര്‍ ഒരു ചായ കുടിക്കാന്‍ വേണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ചു പോകുന്നതും കാണാം. ചായയാണെങ്കില്‍ ഇന്നു വിവിധ തരത്തില്‍ ലഭ്യവുമാണ്. സാധാരണ കട്ടന്‍ ചായ, പാല്‍ ചായ, മസാല ചായ, ഏലയ്ക്കാ ചായ, ഹെര്‍ബല്‍ ചായ, ഗ്രീന്‍ ചായ വരെ ഇന്നു ലഭ്യമാണ്. അതുപോലെ ഒരു ചായയാണ് നീല ചായ. അഥവാ ബ്ലൂ ടി. എന്നാല്‍ നീലക്കളറൊഴിച്ച് ഉണ്ടാക്കുന്നതല്ല ഈ ചായ. 


എന്താണ് ബ്ലൂ ടീ അഥവാ നീല ചായ

ക്ലിറ്റോറിയ ടെര്‍നേറ്റിയ സസ്യത്തിലെ ഇല പറിച്ചെടുത്ത് തയാറാക്കുന്ന കഫീന്‍ രഹിത ഔഷധ പാനീയമാണ് നീല ചായ എന്നു പറയപ്പെടുന്ന ശംഖുപുഷ്പത്തിന്റെ ചായ. ഇത് തികച്ചും കഫീന്‍ രഹിതമാണ്. തായ്‌ലന്‍ഡിലും വിയറ്റ്‌നാമിലുമൊക്കെ ഈ ചായ ജനപ്രിയ ചായയാണ്. അവര്‍ ചായയില്‍ നാരങ്ങയും തേനും ചേര്‍ത്താണ് കുടിക്കുന്നത്. ഇത് പാനീയത്തിന്റെ പിഎച്ച് നില മാറ്റുന്നതാണ്. ഇത് കടും നീലനിറത്തില്‍ നിന്ന് പര്‍പ്പിള്‍ കളറുള്ള ചായയാകുന്നു. കോക്ടെയിലുകളിലും നിറം മാറ്റാന്‍ ഈ ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. 

 

vioce.jpg

തയാറാക്കുന്നത്

സാധാരണ ചായ തയാറാക്കുന്നതു പോലെ തന്നെയാണ് ബ്ലൂടീയും ഉണ്ടാക്കേണ്ടത്. നീലച്ചായയുടെ ബാഗ് ഒരു ഗ്ലാസിലേക്കിട്ട് അതിലേക്ക് ചൂടുവെള്ളം ചേര്‍ത്താണ് ഉണ്ടാക്കേണ്ടത്. അധികമായി പഞ്ചസാരയോ തേനോ ചേര്‍ക്കാതെ വേണം കുടിക്കാന്‍. ചിലര്‍ ഇതിലേക്ക് നാരങ്ങാനീര് ചേര്‍ത്തു കുടിക്കുന്നതും കാണാം. 

മറ്റു ഗുണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ നീലചായ കുടിക്കുന്നത് സഹായിക്കും.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശംഖുപുഷ്പത്തിന്റെ ഇലകള്‍ക്കു കഴിയും. മാത്രമല്ല അലര്‍ജികളില്‍ നിന്ന് പ്രതിരോധിക്കാനും സഹായിക്കും. 

 

lalal.jpg



നീലച്ചായ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
 

അതുപോലെ നീലച്ചായയുടെ ഒരു ഗുണമാണ് കണ്ണുകളുടെ ആരോഗ്യം. കണ്ണുകള്‍ സംരക്ഷിക്കാനും നീലച്ചായ കുടിക്കുന്നത് നല്ലതാണ്. 

മാനസിക സമ്മര്‍ദം നിങ്ങള്‍ക്കുണ്ടെങ്കില്‍ നീലചായ കുടിച്ചോളൂ. മാത്രമല്ല ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കുന്നതാണ്. 

ശരീരഭാരം കുറയ്ക്കാനും നീലചായ സൂപ്പറാണ്. 

ചര്‍മം സുന്ദരമാക്കാനും നീലചായക്കു കഴിയും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട് നീലചായയില്‍. അതുകൊണ്ട് തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന കാറ്റെച്ചിനുകള്‍ നീല ചായയില്‍ അടങ്ങിയിരിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  13 hours ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  13 hours ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  14 hours ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  14 hours ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  15 hours ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  15 hours ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  15 hours ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  15 hours ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  16 hours ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  16 hours ago