HOME
DETAILS
MAL
മണല്‍വാരല്‍ നിയന്ത്രണം മാതൃകാപരം: ജനതാദള്‍ (എസ്)
backup
September 05 2016 | 23:09 PM
കണ്ണൂര്‍: മണല്‍ വാരലിനു നിയന്ത്രണം ഏര്‍പ്പെടുത്തിയും സൊസൈറ്റികളുടെ മറവില്‍ മണല്‍മാഫിയ നടത്തിവന്ന തീവെട്ടിക്കൊള്ളയ്ക്കു തടയിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അഴീക്കല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടപ്പാക്കിയ തീരുമാനം മാതൃകപരമാണെന്നു ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍സെക്രട്ടറി വി രാജേഷ് പ്രേം. ചില രാഷ്ട്രീയ നേതാക്കള്‍ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മണല്‍ മാഫിയക്കു നേതൃത്വം നല്കിയ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനും നടപടി ഉണ്ടാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."