
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

തൃശൂർ: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രാക്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് 3.30-നും 5.00-നും ഇടയിൽ സംഭവിച്ച മണ്ണിടിച്ചിലിനെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ പ്രളയകാലത്ത് ഇതേ മേഖലയിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ പുരോഗമിച്ചുവരികയായിരുന്നു. എന്നാൽ, ഈ ഭാഗത്ത് വീണ്ടും മണ്ണ് വീണതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ട്രാക്കിൽ വീണ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തൃശൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് തടസ്സമില്ലെങ്കിലും, തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വലിയ തോതിൽ വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ
പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ്: 2 മണിക്കൂർ 54 മിനിറ്റ്
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്: 1 മണിക്കൂർ 15 മിനിറ്റ്
ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ്: 7 മണിക്കൂർ
നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ്: 2 മണിക്കൂർ 22 മിനിറ്റ്
ഗരീബ് റാത് എക്സ്പ്രസ്: 3 മണിക്കൂർ 13 മിനിറ്റ്
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: 1 മണിക്കൂർ 46 മിനിറ്റ്
ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്: വൈകുന്നു
മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്: വൈകുന്നു
പുനഃക്രമീകരിച്ചവ
തൃശൂർ-ഷൊർണൂർ ട്രെയിൻ (56623): വൈകിട്ട് 5.35-ന് പുറപ്പെടേണ്ട ട്രെയിൻ 7.30-ന് യാത്ര ആരംഭിച്ചു.
ഷൊർണൂർ-തൃശൂർ ട്രെയിൻ (56605): രാത്രി 10.10-ന് പുറപ്പെടേണ്ട ട്രെയിൻ പുലർച്ചെ 1.10-ന് യാത്ര തുടങ്ങും.
റെയിൽവേ അധികൃതർ പ്രശ്നപരിഹാരത്തിനായി തീവ്രശ്രമം തുടരുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാൻ നിർദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 4 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്‌നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 4 days ago
യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 4 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 4 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 4 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 4 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 4 days ago
യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ
uae
• 4 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 4 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര്‍ പിടിയില്‍
Saudi-arabia
• 4 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്‍; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ
Saudi-arabia
• 4 days ago
ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ
crime
• 4 days ago
സഊദിയില്‍ സന്ദര്‍ശ വിസയിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 4 days ago
പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ
National
• 4 days ago
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം
qatar
• 4 days ago
'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍
Kerala
• 4 days ago
'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ' മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 4 days ago
പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്
International
• 4 days ago
നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്
latest
• 4 days ago