HOME
DETAILS

കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ

  
Web Desk
August 27 2025 | 15:08 PM

man killed in delhi over loan dispute two brothers arrested

ന്യൂഡൽഹി: ഡൽഹിയിലെ ബാബ ഹരിദാസ് നഗർ മേഖലയിൽ 40,000 രൂപയുടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. 36 വയസുകാരനെ രണ്ട് സഹോദരന്മാർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. നജഫ്ഗഢിലെ ദിൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് യാദവും സഹോദരൻ രാമു യാദവുമാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

ആഗസ്റ്റ് 25-ന് വൈകുന്നേരം ബാബ ഹരിദാസ് നഗർ പൊലിസ് സ്റ്റേഷനിൽ ആക്രമണത്തിൽ ഒരാൾ മരിച്ചതായി പിസിആർ കോൾ ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ബീഹാറിലെ സമസ്തിപൂർ സ്വദേശിയും ബാബ ഹരിദാസ് നഗറിലെ താമസക്കാരനുമായ ഗംഗാ റായിയാണ് കൊല്ലപ്പെട്ടത്. രഞ്ജിതും രാമുവും ഏകദേശം രണ്ട് വർഷം മുമ്പ് ഗംഗാ റായിക്ക് 40,000 രൂപ കടം നൽകിയിരുന്നു. എന്നാൽ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും റായി പണം തിരിച്ചടച്ചില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

“തിങ്കളാഴ്ച വൈകുന്നേരം, സഹോദരന്മാർ ഗംഗാ റായി  ജോലിചെയ്യുന്ന സ്ഥലത്ത് എത്തി,അവിടെ വച്ച് ഗംഗാ റായിയുമായി തർക്കം ഉണ്ടാവുകയും. അതിനെ തുടർന്ന് രഞ്ജിത് റായിയെ ക്രൂരമായി മർദിച്ചു. മർദനത്തെ  തുടർന്ന് റായി  ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്,” പൊലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ പൊലിസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജാഫർപൂർ കലാനിലെ റാവു തുല റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് അയച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  3 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  3 hours ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  3 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  3 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  4 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  4 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  4 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  4 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  4 hours ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  4 hours ago