HOME
DETAILS

താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; അതും പിഎസ്‌സി ഇല്ലാതെ; ഇപ്പോള്‍ വന്ന ഒഴിവുകള്‍

  
Ashraf
June 29 2025 | 12:06 PM

Temporary Govt Jobs in kerala Without PSC exam

1. ജൂനിയർ ഇൻസ്ട്രക്ടർ 
ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന്  രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം.

2. സീനിയർ പെർഫ്യൂഷനിസ്റ്റ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

3. ​ഗസ്റ്റ് ലക്ച്ചറർ
 തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സംസ്‌കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30ന് രാവിലെ 11ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04902346027.

4. എക്സിക്യൂട്ടീവ് ഡയറക്ടർ
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career .

5. ജനറൽ ആശുപത്രി
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.

get a temporary government job – and that too without PSC; here are the current vacancies

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  4 hours ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  4 hours ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  4 hours ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  11 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  11 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  12 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  12 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  12 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  12 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  13 hours ago