HOME
DETAILS

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

  
Web Desk
June 29 2025 | 15:06 PM

Cristiano Ronaldo is talking about the growth of the Saudi League Ronaldo said that the Saudi Pro League is among the top five leagues in the world

2023ലാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.

ഇപ്പോൾ സഊദി ലീഗിന്റെ വളർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് റൊണാൾഡോ. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ സഊദി പ്രോ ലീഗ് ഉണ്ടെന്നാണ് റൊണാൾഡോ അഭിപ്രായപ്പെട്ടത്. സഊദി ലീഗ് ഇനിയും മെച്ചപ്പെടുമെന്നും റൊണാൾഡോ വ്യക്തമാക്കി. 

"തീർച്ചയായും സഊദി പ്രോ ലീഗ് ഇപ്പോഴും മെച്ചപ്പെടുന്നു. ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഇനിയും മെച്ചപ്പെടും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരുപാട് സമയമുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ലീഗ് എപ്പോഴും മുകളിലേക്ക് പോകുന്നുണ്ടെന്ന് ഞങ്ങൾ തെളിയിച്ചതാണ്" റൊണാൾഡോ ഇഎസ് പിഎന്നിലൂടെ പറഞ്ഞു.

അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ പുതുക്കിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും.പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

അതേസമയം കഴിഞ്ഞ വർഷം സഊദി ലീഗിലെ വിദേശ താരങ്ങളുടെ ട്രാൻസ്ഫർ നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ആദ്യം ഓരോ ക്ലബ്ബുകൾക്കും എട്ട് വിദേശ താരങ്ങളെ സൈൻ ചെയ്യാൻ അവസരമുണ്ടായിരുന്നു എന്നാൽ കഴിഞ്ഞ വർഷം ജനുവരിയോടെ ഇതിൽ മാറ്റം വരുകയും 10 വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ഈ 10 താരങ്ങളിൽ എട്ട് താരങ്ങളും 2003ന് ശേഷം ജനിച്ചവർ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. കൂടുതൽ പ്രായമുള്ള വിദേശ താരങ്ങൾ ലീഗിലേക്ക് എത്തുന്നതിനു പകരം യുവതാരങ്ങൾക്ക് പ്രാധാന്യം കൂടുതൽ ആകർഷിക്കാനാണ് സഊദി ലീഗ് ശ്രമിക്കുന്നത്. 

Cristiano Ronaldo is talking about the growth of the Saudi League Ronaldo said that the Saudi Pro League is among the top five leagues in the world



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  8 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  8 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  8 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  9 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  9 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  9 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  9 hours ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  9 hours ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  9 hours ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  9 hours ago