മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല
തൊടുപുഴ: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമയും, അവതാരകനുമായ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം. ഇടുക്കിയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഷാജന് നേരെ ആക്രമണമുണ്ടായത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി.
തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷാജനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്തയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. അക്രമികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
കാറിലെത്തിയ മൂന്നംഗ സംഘമാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഷാജന്‍ മൊഴി നല്‍കി. ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഷാജന്‍ പൊലിസിനോട് പറഞ്ഞു. വിശദ മൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
Shajan Skaria, the owner of the popular Marunadan YouTube channel, was attacked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."