Dr. Haris Chirakkal, Head of the Urology Department at Thiruvananthapuram Medical College, protested after a surgery was halted due to the unavailability of essential equipment. His Facebook post on the matter, in which he stated that he wouldn’t mind even if he were removed from the position, sparked widespread controversy. Following the backlash, he later withdrew the post. His revelation about the lack of surgical equipment put both the medical college authorities and the health department on the defensive.
HOME
DETAILS

MAL
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Salah
June 28 2025 | 10:06 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ പ്രതിഷേധിച്ച് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. സംഭവത്തിൽ പിരിച്ചിവിട്ടാലും കുഴപ്പമില്ലെന്ന് കാണിച്ച് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല എന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ മെഡിക്കൽ കോളേജ് അധികൃതരെയും ആരോഗ്യവകുപ്പിനെയും പ്രതിരോധത്തിലാക്കി.
ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റി. ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി, ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ താനില്ല. പിരിച്ചു വിട്ടോട്ടെ - എന്നീ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രാജിക്കൊരുങ്ങിയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മകന്റെ പ്രായമുള്ള വിദ്യാർഥിയുടെ ഉൾപ്പെടെ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നു. ലജ്ജയും നിരാശയും തോന്നുന്നു എന്നുമാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും തെറ്റാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്ന് ആരോഗ്യവകുപ്പും പ്രതികരിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്‌നമുണ്ടായതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയ വിശദീകരണം.
അതേസമയം, ആദ്യ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പുതിയ പോസ്റ്റുമായി ഡോ. ഹാരിസ് രംഗത്തെത്തി. പരിമിതികൾ ആണ് എനിക്ക് ചുറ്റും. അതിനുള്ളിൽ നിന്ന് എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്നുവരെ വ്യക്തി പരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാർ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്ക് പോയി. ഒന്നും നടന്നില്ല എന്നും അദ്ദേഹം നിരാശ പങ്കുവെക്കുന്നു.
'സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജ്. എനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം' - ഡോ. ഹാരിസ് ചിറക്കൽ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പോസ്റ്റ് പിൻവലിക്കുന്നു. ഞാൻ തെറ്റുകാരനല്ല. പരിമിതികൾ ആണ് എനിക്ക് ചുറ്റും. അതിനുള്ളിൽ നിന്ന് എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നോടൊപ്പം ആത്മാർത്ഥമായി ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തി പരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാർ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്ക് പോയി. ഒന്നും നടന്നില്ല.എന്റെ കുടുംബങ്ങളിലെ ഒരു പരിപാടികൾക്കും ഞാൻ ഇപ്പോൾ പോകാറില്ല. ടൂറിനോ ദൂര യാത്രകൾക്കോ കോൺഫറൻസുകൾക്കോ ഒന്നും പോകാറില്ല. ആശുപത്രിയിൽ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേൽ അത്രയ്ക്ക് ശ്രദ്ധ വേണം. എന്റെ അസാന്നിധ്യം കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു മനുഷ്യനും ബുദ്ധിമുട്ടരുത് എന്ന കർത്തവ്യ ബോധം മനസിലുണ്ട്. എപ്പോഴാണ് ആശുപത്രിയിൽ നിന്ന് വിളിക്കുക എന്ന് അറിയാൻ കഴിയില്ല. ഒരു സമയത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാൻ ഇല്ലാതെ കോറിഡോറിൽ ആംബുലൻസ് ഡ്രൈവർ കാത്തിരുന്ന സംഭവമൊക്കെ നിങ്ങൾ പലരും ഓർക്കുന്നുണ്ടാകും. ആ കറ മായ്ക്കാനും തെറ്റുകൾ തിരുത്താനും ഈ പദവി ഏറ്റെടുത്ത ദിവസം മുതൽ അഹോരാത്രം ഞാനും എന്റെ സഹപ്രവർത്തകരും ശ്രദ്ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജ്. എനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ
National
• 2 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 2 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 2 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 2 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 3 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 3 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 3 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 4 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 4 hours ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 4 hours ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 5 hours ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 11 hours ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 12 hours ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 12 hours ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 14 hours ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 14 hours ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 14 hours ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• 14 hours ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 13 hours ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 13 hours ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 13 hours ago