HOME
DETAILS

അംഗീകാരമില്ലാത്ത പരിപാടികള്‍, തിരക്കേറിയ താമസയിടങ്ങള്‍: ദുബൈയില്‍ പരിശോധന ശക്തമാക്കി 

  
Muqthar
June 30 2025 | 06:06 AM

Dubai authorities have intensified inspections of illegal events and crowded accommodation

ദുബൈ: അനധികൃത പരിപാടികളും തിരക്കേറിയ താമസയിടങ്ങളിലും ദുബൈ അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കി. ദേര, അല്‍ റിഖ്ഖ, സത്‌വ, അല്‍ ബര്‍ഷ, അല്‍ റഫ തുടങ്ങിയ റസിഡന്‍ഷ്യല്‍ ഏരിയകളിലെ അംഗീകൃതമല്ലാത്ത പരിഷ്‌കാരങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും കര്‍ശനമായി നിയന്ത്രിക്കുകയാണ് അധികൃതര്‍. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റുമായും സിവില്‍ ഡിഫന്‍സുമായും ഏകോപിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

വീട്ടുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് വാടകക്ക്, അഥവാ സബ്‌ലെറ്റിംഗിന് നിയമപരമായ സാധുതയുണ്ടാവുകയുള്ളൂ. നിയമ പ്രകാരം, വീട്ടുടമ (ലാന്‍ഡ്‌ലോര്‍ഡ്) രേഖാ മൂലമുള്ള അനുമതി നല്‍കിയില്ലെങ്കില്‍, ബെഡ് സ്‌പേസ്, അല്ലെങ്കില്‍ ഷെയയറിങ് റൂം ആയി വാടകക്കാര്‍ക്ക് പ്രോപര്‍ട്ടിയുടെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ കഴിയില്ല.

അനുമതിയോടെ പോലും, വാടക കരാറില്‍ സമ്മതിച്ചതു പോലെ യൂണിറ്റ് ഉപയോഗിക്കണം. ഉദാഹരണത്തിന്: സ്വകാര്യ റെസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി പ്രോപര്‍ട്ടി പാട്ടത്തിന് നല്‍കിയിട്ടുണ്ടെങ്കില്‍, അത് ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. വീട്ടുടമ അനുവദിക്കുന്നില്ലെങ്കില്‍ ബന്ധമില്ലാത്ത വ്യക്തികള്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയില്ല.

അംഗീകാരമില്ലാതെയുള്ള സബ്‌ലെറ്റിംഗ് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയിറക്കലിനോ, നിയമ നടപടിക്കോ ഇടയാക്കുമെന്നും പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വീട്ടുടമയുടെ രേഖാ മൂലമുള്ള അനുമതിയില്ലാതെ മരം കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ വാടകക്കാര്‍ക്ക് അനുവാദമില്ല. ഏറ്റവും പ്രധാനമായി, അത്തരം മാറ്റങ്ങള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെയും സിവില്‍ ഡിഫന്‍സിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ചും അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍.

ഒരു വാടകക്കാരന്‍ നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍, വാടക തര്‍ക്ക കേന്ദ്രത്തില്‍ (ആര്‍.ഡി.സി) പരാതി നല്‍കാനും ഉടനടി കുടിയൊഴിപ്പിക്കല്‍ അഭ്യര്‍ത്ഥിക്കാനും വീട്ടുടമയ്ക്ക് അവകാശമുണ്ട്.

ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് വീട്ടുടമ ഔദ്യോഗിക പെര്‍മിറ്റുകള്‍ നേടണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പിഴയോ നിയമ നടപടിയോ നേരിടാനിടയാക്കും.

അതുപോലെ, എല്ലാ താമസക്കാരെയും ഇജാരി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് ദുബൈ അധികാരികളുമായി സുതാര്യത നിലനിര്‍ത്താന്‍ സഹായിക്കുകയും നിയമപരമായ അനുസരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇജാരിയില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഒരു വസ്തുവില്‍ താമസിക്കുന്നയാളാണെങ്കില്‍, പരിശോധനയ്ക്കിടെ അത് ഫ്‌ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിംഗ്, അല്ലെങ്കില്‍ അമിത തിരക്ക് ആയി കാണപ്പെടുകയും ചെയ്യാം. വീട്ടുടമകള്‍ക്കും വാടകക്കാര്‍ക്കും ഇതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരും.

ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാര്‍ക്കോ വീട്ടുടമസ്ഥര്‍ക്കോ ഏതെങ്കിലും റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റി ഓഫിസ് സന്ദര്‍ശിക്കാം അല്ലെങ്കില്‍, ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം.
ദുബൈയില്‍ വില്ലകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും കര്‍ശനമായ ഒക്യുപന്‍സി പരിധികളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമാണ് ഈ പരിധികള്‍ നിലവിലുള്ളത്.

ദുബൈ മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാന്‍ തുടങ്ങിയ വിവിധ അധികാരികളുടെ അധികാര പരിധിയില്‍ വ്യത്യസ്ത റെസിഡന്‍ഷ്യല്‍ ഏരിയകള്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രോപ്പര്‍ട്ടികള്‍ക്കും നിയമത്തില്‍ ഒരു നിശ്ചിത സംഖ്യ പരാമര്‍ശിക്കുന്നില്ലെങ്കിലും, ഒരാള്‍ക്ക് താമസിക്കാന്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഈ അധികാരികള്‍ക്ക് സ്ഥാപിക്കാന്‍ കഴിയും. സാധാരണയായി ഒരാള്‍ക്ക് 40 ചതുരശ്ര അടി മുതല്‍ 200 ചതുരശ്ര അടി വരെയാണ്.

നിയമ വിരുദ്ധമായ പാര്‍ട്ടീഷനുകളും തിരക്കും അപകടകരമാകുന്നത് നിരവധി കാരണങ്ങള്‍ കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അടിയന്തര എക്‌സിറ്റുകള്‍ തടയുക, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവര്‍ ലോഡ് ചെയ്യുക,

അഗ്‌നി സുരക്ഷാ കോഡുകള്‍ ലംഘിക്കുക, അടിയന്തര സേവനങ്ങള്‍ക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക എന്നിവയാണിവ. അംഗീകൃതമല്ലാത്ത പരിഷ്‌കാരങ്ങള്‍ പലപ്പോഴും അഗ്‌നി സുരക്ഷാ കോഡുകളെ ലംഘിക്കുന്നു. അതുകൊണ്ടാണ് ദുബൈ സിവില്‍ ഡിഫന്‍സ് പരിശോധനകളില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മുന്‍കാലങ്ങളില്‍, തിരക്കേറിയ പ്രോപ്പര്‍ട്ടികളിലുണ്ടായ തീപിടിത്തങ്ങള്‍ ആളുകളുടെ മരണത്തിനോ അനേകം പേരുടെ പരുക്കിനോ കാരണമായിട്ടുണ്ട്.

Authorities across the United Arab Emirates are escalating crackdowns on illegally partitioned rooms in residential buildings, citing severe safety hazards and widespread violations of housing regulations. The intensified inspections by municipalities, land departments, and civil defense units aim to ensure public safety, particularly in densely populated areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  15 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  15 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  16 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  16 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  16 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  17 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  17 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  17 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  18 hours ago