
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ

ദുബൈ: ലൈസന്‍സുണ്ടായിട്ടും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതെയും യഥാര്‍ത്ഥ ജോലി നല്‍കാതെ തൊഴിലാളികളുടെ രേഖകള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ യു.എ.ഇ മാനവ വിഭവ ശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയം കര്‍ശന നടപടിയുമായി രംഗത്ത്.
ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തനം നടത്താത്തതായി 1,800ഓളം തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള 1,300ഓളം കമ്പനികളുണ്ടെന്ന് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ മന്ത്രാലയം കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ ജോലിയൊന്നും നടക്കുന്നില്ലെങ്കിലും ഈ കമ്പനികളുടെ പേരില്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രാലയം 34 ദശലക്ഷത്തിലധികം ദിര്‍ഹം പിഴയാണ് ചുമത്തിയത്. അത്തരം കമ്പനികളെ പുതിയ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ശേഷി കുറഞ്ഞ, പിഴകളും കര്‍ശന നിയന്ത്രണങ്ങളുമുള്ള സ്വകാര്യ മേഖലയിലെ വര്‍ഗീകരണ സംവിധാനത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് മന്ത്രാലയം മാറ്റി നിര്‍ത്തി.
യു.എ.ഇ തൊഴില്‍ വിപണിയെ സംരക്ഷിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി മന്ത്രാലയം അതിന്റെ സിസ്റ്റത്തില്‍ പുതിയ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് നിയമ ലംഘകരെ തടയുകയും ചെയ്തു. വഞ്ചന ചെറുക്കാനും സ്വകാര്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിലവിലെ തൊഴില്‍ നിയമങ്ങള്‍ക്കും സമീപകാല പ്രമേയങ്ങള്‍ക്കുമനുസൃതമായാണ് ഈ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്ഥാപനങ്ങള്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മുഴുവന്‍ കമ്പനിയുടമകളും ലൈസന്‍സുകള്‍ റദ്ദാക്കാനും തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിയായി പരിഷ്‌കരിക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന നിയമപരമായ കടുത്ത നടപടികളിലേക്ക് നയിക്കും.
പ്രവര്‍ത്തന രഹിതമായ ഒരു കമ്പനിയില്‍ തൊഴിലാളികളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നത് ഗുരുതര നിയമ ലംഘനമാണെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അത് കേവലമൊരു സാങ്കേതിക പിശകല്ല, മറിച്ച് മുഴുവന്‍ തൊഴില്‍ വിപണിയുടെയും നീതിയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്ന കാര്യമാണ്.
സ്മാര്‍ട്ട് സംവിധാനങ്ങളും ഫീല്‍ഡ് പരിശോധനകളും കാരണം ഒരു കമ്പനി യഥാര്‍ത്ഥത്തില്‍ സജീവമാണോയെന്ന് എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രാലയം അഭിപ്രായപ്പെടുന്നു. സ്‌പോണ്‍സര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍, മന്ത്രാലയവുമായുള്ള സമീപകാല ഇടപാടുകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ നിരീക്ഷണ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു.
നിയമങ്ങള്‍ പാലിക്കുന്ന തൊഴിലുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും നന്ദിയറിയിച്ച മന്ത്രാലയം, സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 600 59000 എന്ന കോള്‍ സെന്ററിലോ, അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്പ്/ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ മുഖേനയോ അറിയിക്കാനും നിര്‍ദേശിച്ചു.
The UAE's Ministry of Human Resources and Emiratisation is cracking down on businesses violating labour laws. Since the start of the year, around 1,300 establishments, linked to 1,800 employers, were found to be inactive despite having registered workers with no real employment ties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 2 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 2 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 2 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 2 days ago
ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 2 days ago
ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 2 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 2 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും
uae
• 2 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 2 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 2 days ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• 2 days ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 2 days ago
'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം
Kerala
• 2 days ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 2 days ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 2 days ago
അച്ഛന് പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 2 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 2 days ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 2 days ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 2 days ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago