HOME
DETAILS

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

  
July 01 2025 | 13:07 PM

Former Chelsea player William Gallas has predicted Cristiano Ronaldo performances at the 2026 FIFA World Cup

2026 ഫിഫ ലോകകപ്പിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനങ്ങൾ എങ്ങനെയായിരിക്കുമെന്ന് പറയുകയാണ് മുൻ ചെൽസി താരം വില്യം ഗാലസ്. ലോകകപ്പിൽ പോർച്ചുഗലിനൊപ്പം റൊണാൾഡോക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്നും ലോകകപ്പെന്ന സ്വപ്നം റൊണാൾഡോക്ക് സാക്ഷാത്ക്കരിക്കാൻ സാധിക്കില്ലെന്നുമാണ് മുൻ ചെൽസി താരം അഭിപ്രായപ്പെട്ടത്. 

''അടുത്ത ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിൽ പങ്കെടുക്കും. ഇത് വളരെ വൈകാരികമായിരിക്കും. ലോകകപ്പിൽ അദ്ദേഹത്തിന് ആദ്യ ഇലവനിൽ കളിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ബെഞ്ചിൽ നിന്നും പകരക്കാരനായി ഇറങ്ങാം. പോർച്ചുഗൽ ശക്തമായ ടീമായാണ് എനിക്ക് തോന്നുന്നത്. പക്ഷെ റൊണാൾഡോയ്ക്ക് ലോകകപ്പെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത് കണ്ണീരിൽ അവസാനിക്കാൻ സാധ്യതയുണ്ട്'' വില്യം ഗാലസ് പ്രൈം കാസിനോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

അതേസമയം അടുത്തിടെ അവസാനിച്ച യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗൽ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

മത്സരത്തിൽ പോർച്ചുഗൽ സമനില ഗോൾ നേടിയത് റൊണാൾഡോയിലൂടെയായിരുന്നു. ഈ ഗോളോടെ മറ്റൊരു റെക്കോർഡും റൊണാൾഡോ തന്റെ പേരിൽ എഴുതി ചേർത്തിരുന്നു. യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് റൊണാൾഡോ മാറിയിരുന്നത്. 

Former Chelsea player William Gallas has predicted Cristiano Ronaldo performances at the 2026 FIFA World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  17 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  17 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  18 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  18 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  18 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  18 hours ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  18 hours ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  18 hours ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  18 hours ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  19 hours ago