HOME
DETAILS

സമസ്ത നൂറാം വാർഷികം; ദക്ഷിണ കന്നട ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു

  
Abishek
July 02 2025 | 02:07 AM

Samastha Centenary Celebrations Dakshina Kannada District Welcome Committee Formed

മംഗലാപുരം: 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ ജില്ലാതല സ്വാഗതസംഘം രൂപീകരണം പുരോഗമിക്കുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കൊല്ലം,  എറണാകുളം, കാസർകോട്, ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലെ സ്വാഗതസംഘം രൂപീകരണം പൂർത്തിയായി. 

കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്ടും ദക്ഷിണ കന്നഡയിലും നടന്ന കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. മറ്റു ജില്ലകളിലും സമാനമായിരുന്നു പരിപാടികൾ. ഈ ആഴ്ചയോടെ മുഴുവൻ ജില്ലകളിലും സ്വാഗതസംഘം രൂപീകരിക്കും. 

തുടർന്ന് മണ്ഡലം, പഞ്ചായത്ത്, മഹല്ല് തലങ്ങളിലും സംഘാടകസമിതി രൂപീകരിക്കും. ഇതോടെ പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ ശക്തമാകുമെന്ന് സ്വാഗതസംഘം കോഡിനേറ്ററും എസ്.കെ.ഐ.എം.ബി.വി  ജനറൽ മാനേജറുമായ കെ. മോയിൻകുട്ടി മാസ്റ്റർ അറിയിച്ചു.   

ഇന്നലെ മംഗലാപുരത്ത് അക്കരങ്ങാടി  എച്ച്.എച്ച് കൺവെൻഷൻ സെന്ററിൽ ദക്ഷിണ കന്നട ജില്ലാ ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷന്   ജില്ലയിലെ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു. ദക്ഷിണ കന്നട ജില്ലാ ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ  കുന്നുംകൈയുടെ അധ്യക്ഷതയിൽ നടന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ ബംബ്രാണ  അബ്ദുൽ ഖാദർ അൽഖാസിമി ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ വിഷയാവതരണം നടത്തി. 

ദക്ഷിണ കന്നട ജില്ലാ ജംഇയ്യത്തുൽ  ഉലമ വർക്കിങ് പ്രസിഡന്റ് കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ സ്വാഗതം പറഞ്ഞു. ജില്ലാ ജംഇയ്യത്തുൽ ഉലമ ട്രഷറർ ബൽത്തങ്ങടി ജിഫ് രി തങ്ങൾ ആമുഖ പ്രസംഗം നടത്തി. ജില്ലാ മദ്റസ മാനേജ്മെന്റ് പ്രസിഡന്റ് എം.എച്ച് മൊയ്തീൻ ഹാജി രണ്ട് ലക്ഷം  രൂപ സംഭാവന ചെയ്ത് പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. 
കുക്കില അബ്ദുൽ ഖാദർ ദാരിമി, മൂസൽ ഫൈസി, കടബ ശരീഫ് ഫൈസി, സയ്യിദ് അമീർ തങ്ങൾ, വിദ്യാഭ്യാസ ബോർഡ് മെംബർ അബ്ദുൽ റഷീദ് ഹാജി പർളടുക്ക, അക ്റമലി തങ്ങൾ, കുക്കാജെ തങ്ങൾ, ത്വാഹാ തങ്ങൾ, അസീസ് ദാരിമി ചൊക്കബെട്ടു, മുഫത്തിശ് ഉമർ ദാരിമി സാൽമറ, റഫീഖ് ഹുദവി കോളാരി, അനീസ് കൗസരി, മിത്തബയിൽ ഇർഷാദ് ദാരിമി, ഹനീഫ ഹാജി മംഗലാപുരം, ഷംസുദ്ദീൻ ദാരിമി ഗാളിമുഖ, മുസൽ ഫൈസി സംബന്ധിച്ചു. ദക്ഷിണ ജില്ലാ സെക്രട്ടറി കെ.എൽ ഉമർ ദാരിമി പട്ടോരീ നന്ദി പറഞ്ഞു.

The Dakshina Kannada district welcome committee has been formed to organize the centenary celebrations of Samastha, a prominent Islamic organization in Kerala. The committee will oversee the preparations and events leading up to the centenary celebrations, which promise to be a grand affair [1]. (Couldn't find more info)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  a day ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  a day ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  a day ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  a day ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  a day ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  a day ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  a day ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  a day ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  a day ago