HOME
DETAILS

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

  
Abishek
July 02 2025 | 02:07 AM

Kerala High Court Ruling on Rowdy List Display

കൊച്ചി: പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ലെന്നും പൊലിസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി. പരസ്യമായി പട്ടിക പ്രദർശിപ്പിക്കുമ്പോൾ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ട്. പൊലിസ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ളിടത്ത് വയ്ക്കാനുള്ളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാർഗത്തിലേക്ക് നയിക്കാൻ സമൂഹത്തിനും കടമയുണ്ട്. റിപ്പർ ജയാനന്ദന് തന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി പരോൾ അനുവദിച്ചത് അയാൾ മാനസാന്തര പാതയിലാണെന്ന് ബോധ്യപ്പെട്ടതിനാലാണ്. രാമായണം രചിച്ച വാത്മീകി സപ്തർഷികളുടെ ഉപദേശം സ്വീകരിക്കുന്നത് വരെ കൊള്ളസംഘാംഗമായിരുന്നുവെന്നാണ് ഐതിഹ്യമെന്നും കോടതി ഓർമിപ്പിച്ചു. 

ഫോർട്ട്കൊച്ചി പൊലിസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന തന്റെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ കുറ്റവാളി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹ‌രജിക്കാരന്റെ പേരും ഫോട്ടോയും രണ്ടാഴ്ചയ്ക്കകം സ്റ്റേഷനിലെ നോട്ടിസ് ബോർഡിൽ നിന്ന് നീക്കാൻ കോടതി നിർദേശിച്ചു. 

തനിക്കെതിരായ 18 കേസുകളിൽ 16ലും കുറ്റവിമുക്തനാക്കിയെന്നും ഫോർട്ടുകൊച്ചി സ്റ്റേഷനിൽ തനിക്കെതിരേ ഒരു കുറ്റകൃത്യവും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. 
എട്ടു വർഷമായി ഒരു കേസിലും പ്രതിയല്ലാത്ത താൻ മോശം കൂട്ടുകെട്ടുകൾ ഉപേക്ഷിച്ച് മാനസാന്തര പാതയിലാണ്. ജോലി ചെയ്ത് വൃദ്ധ മാതാവിനെ പരിപാലിക്കുന്നുണ്ട്. വിവാഹത്തിനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിൽ സ്റ്റേഷനിലെ റൗഡി ലിസ്റ്റ് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നതാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. 

എന്നാൽ, ഹരജിക്കാരൻ വധശ്രമമടക്കം കേസുകളിൽ പ്രതിയായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫോർട്ടുകൊച്ചി സ്റ്റേഷൻ പരിധിയിലാണ് താമസമെന്നതിനാൽ നിരന്തര നിരീക്ഷണത്തിനായാണ് പട്ടിക പ്രദർശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ശിക്ഷയേക്കാൾ പരിവർത്തനമാണ് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ സവിശേഷതയെന്ന് ചൂണ്ടിക്കാട്ടി കോടതി റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കുന്നതിനെതിരേ ഉത്തരവിറക്കുകയായിരുന്നു.

The Kerala High Court has ruled that the rowdy list displayed at police stations is not meant for public display but for the knowledge of police officers. Justice P.V. Kunhikrishnan stated that publicly displaying the list violates an individual's privacy and should be kept in areas accessible only to police personnel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  12 hours ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  13 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  19 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  20 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  20 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  21 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  21 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  21 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  a day ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  a day ago