
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

മലപ്പുറം: മലപ്പുറം കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. തിരൂര്‍ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരായ 16 പേരാണ് കേസിലെ പ്രതികള്‍.
2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. മതം മാറിയതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തി എന്നാണ് പൊലിസ് കുറ്റപത്രം. ഫൈസലിന്റെ ബന്ധു ഉള്‍പ്പെടെ പ്രതികളിലുണ്ട്. അറസ്റ്റിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
പുല്ലാണി വിനോദ് (39), കോട്ടയില്‍ ജയപ്രകാശ് (50), പുല്ലാണി സജീഷ് (32), പുളിക്കല്‍ ഷാജി (39), പുളിക്കല്‍ ഹരിദാസന്‍ (30), ചാനത്ത് സുനി (39), കളത്തില്‍ പ്രദീപ് (32), തയ്യില്‍ ലിജീഷ് (27) എന്നിവര്‍ പ്രതികളില്‍ പെടുന്നു. കുണ്ടില്‍ ബിബിന്‍ (24) എന്നയാള്‍ 2017ല്‍ ബിബിന്‍ വെട്ടേറ്റു മരിച്ചിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി ആയിരുന്ന പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
കൊലപാതകം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ആദ്യം നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീധരന്‍ പിന്മാറിയതും തുടര്‍ന്ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാല താമസവുമാണ് വിചാരണ നടപടികള്‍ വൈകാന്‍ കാരണമായത്.
കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 2024 സെപ്റ്റംബറില്‍ അഡ്വ. പി ജി മാത്യുവിനെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് ഫസ്‌ന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്ക് പിന്നാലെ അഡ്വ. കെ. കുമാരന്‍ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. 2020 ജനുവരിയില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ നിന്ന് കേസ് തിരൂര്‍ സബ്ജില്ലാ കോടതിയിലേക്ക് മാറ്റി. 200ലധികം സാക്ഷികളുള്ള കേസിലെ ഒന്നാം സാക്ഷിയുടെ പ്രഥമ വിസ്താരം പൂര്‍ത്തിയായി. വിചാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാകും എന്ന പ്രതീക്ഷയിലാണ് ഫൈസലിന്റെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും.
The trial in the 2016 Kodinhi Faisal murder case has commenced at the Tirur Sub-District Court, nearly nine years after the incident. Sixteen accused, including RSS and VHP members, face charges for the murder allegedly committed over religious conversion. Faisal’s family hopes for a swift conclusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 10 hours ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 11 hours ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 11 hours ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 11 hours ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 11 hours ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 11 hours ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 12 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 12 hours ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 12 hours ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 12 hours ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 13 hours ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 13 hours ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 13 hours ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 13 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 14 hours ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 14 hours ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 15 hours ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 15 hours ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 13 hours ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 14 hours ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 14 hours ago