HOME
DETAILS

പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും

  
Salah
July 02 2025 | 05:07 AM

vedan award money returned to library for buying books

തൃശ്ശൂർ: പ്രഥമ പ്രിയദർശിനി പുരസ്‌കാരത്തിന്റെ തുക വായനശാലയ്ക്ക് തിരികെ നൽകി റാപ്പർ വേടൻ. തളിക്കുളത്തെ പ്രിയദർശിനി വായനശാല വേടന് നൽകിയ പുരസ്കാരത്തിന്റെ തുകയായ ഒരു ലക്ഷം രൂപയാണ് വേടൻ വായനശാലയ്ക്ക് തന്നെ തിരികെ നൽകിയത്. വായന ശാലയിലേക്ക് കൂടുതൽ പുസ്തകങ്ങൾ വാങ്ങണമെന്ന് നിർദേശിച്ചായിരുന്നു വേടൻ പണം തിരികെ കൈമാറിയത്. ഷാഫി പറമ്പിൽ എംപിയാണ് പുരസ്കാരം വേടന് കൈമാറിയത്.

ഷാഫി പറമ്പിലിൽ നിന്ന് പുരസ്‌കാരം ലഭിച്ച ശേഷം നടത്തിയ പ്രസംഗത്തിനിടയിലാണ് പുരസ്‌കാര തുക പ്രിയദർശിനി വായനശാല പ്രസിഡന്റ് ടി.എൻ പ്രതാപന് തിരികെ നൽകുന്നതായി അറിയിച്ചത്. പുരസ്കാരം വാങ്ങാൻ എത്തിയപ്പോൾ തന്നെ വേടൻ കുറച്ച് പുസ്തകം കൊണ്ടുവന്നിരുന്നു. ഈ പുസ്തകത്തോടൊപ്പമാണ്, പുരസ്കാരത്തുകയും ടി.എൻ പ്രതാപന് കൈമാറിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.

പുരസ്കാരത്തിനും പ്രസംഗത്തിനും ശേഷം ഏതാനും റാപ്പ് ഗാനങ്ങളും വേടൻ പാടി. നവീകരിച്ച വായനശാലയുടെ ഉദ്ഘാടനവും നടന്നു. ടി എൻ പ്രതാപൻ സംഘടിപ്പിച്ച ചടങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്തു. ഇതിനിടെ, സർപ്രൈസായി പ്രതാപന്റെ പിറന്നാൾ കേക്കും ഇവിടെ വെച്ച് മുറിച്ച് എല്ലവർക്കും മധുരം വിതരണം ചെയ്തു.

 

Rapper Vedan returns the cash award of the first Priyadarshini Award to the library itself. Vedan, who received the inaugural Priyadarshini Award from the Priyadarshini Library in Thalikkulam, handed back the ₹1 lakh prize money to the library. He suggested that the amount be used to purchase more books for the library. The award was presented to Vedan by MP Shafi Parambil.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  an hour ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  an hour ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago