
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

ഷാര്‍ജ: അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യര്‍ താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി. ജബല്‍ ഫായയില്‍ നിന്ന് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 210,000 വര്‍ഷക്കാലം തുടര്‍ച്ചയായി ഈ മേഖലയില്‍ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് ആന്ത്രോപോളജിക്കല്‍ സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ആദിമ മനുഷ്യര്‍ (ഹോമോ സാപിയന്‍സ്) അറേബ്യയിലൂടെ കടന്നു പോകുക മാത്രമല്ല, ദീര്‍ഘ കാല വാസ സ്ഥലങ്ങള്‍ ഈ മേഖലയില്‍ സ്ഥാപിക്കുകയും, പ്രദേശത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും പുതിയ ഉപകരണ നിര്‍മാണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്തുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റി ജര്‍മനിയിലെയും യു.കെയിലെയും സര്‍വകലാശാലകളുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര ഗവേഷണ പദ്ധതി നടപ്പാക്കിയത്. ജര്‍മന്‍ റിസര്‍ച്ച് ഫൗണ്ടേഷനും ഹൈഡല്‍ബര്‍ഗ് അക്കാദമി ഓഫ് സയന്‍സസും ഈ ഗവേഷണ പദ്ധതിക്ക് ധനസഹായം നല്കി.

മറൈന്‍ ഐസോടോപ് സ്റ്റേജ് 5എ (MIS 5a) സാങ്കേതിക വിദ്യ അവലംബിച്ചാണ് മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഉപകരണങ്ങളുടെ സവിശേഷത
'ബൈ ഡയരക്ഷണല്‍ റിഡക്ഷന്‍' എന്ന സങ്കീര്‍ണമായ ഉപകരണ നിര്‍മാണ സാങ്കേതിക വിദ്യയാണ് ജബല്‍ ഫായ നിവാസികള്‍ ഉപയോഗിച്ചിരുന്നത്. കല്ലു കൊണ്ടുള്ള ഉറപ്പുള്ള പാളികളുടെ രണ്ടറ്റത്തും കൃത്യമായി രാകി മിനുക്കി മൂര്‍ച്ചയുള്ളതും നീളമേറിയതുമായ കത്തികളും സമാനമായ മറ്റ് ആയുധങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നു.

ഒരു പാചകക്കാരന് മത്സ്യത്തില്‍ നിന്ന് ശ്രദ്ധാപൂര്‍വം മാംസം (ഫില്ലറ്റ്) വേര്‍തിരിച്ചെടുക്കുന്നത് പോലെ സൂക്ഷ്മമായാണ് ഇത് ചെയ്തിരുന്നതെന്ന് ഗവേഷകന് ഡോ. ബ്രെറ്റ്സ്കെ പറയുന്നു. ഉപയോഗക്ഷമമായ കല്ലുകള്‍ കാര്യക്ഷമതയോടെ വിനിയോഗിക്കുക, ഭാവിയിലെ ഉപയോഗത്തിനായി അസംസ്കൃത കല്ല് സംരക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യമെന്നും, ഇത് ആഴത്തിലുള്ള പാരിസ്ഥിതിക അറിവും അസാധാരണ വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വേട്ടയാടല്‍, കശാപ്പ്, സംസ്കരണ പ്ലാന്റുകള്‍, അധിക ഉപകരണങ്ങള്‍ നിര്‍മിക്കല്‍ എന്നിവയ്ക്കായാണ് വിവിധോദ്ദേശ്യ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തിരുന്നത്.

210,000 മുതല്‍ 80,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതും അറേബ്യന്‍ പുരാവസ്തു ശാസ്ത്രത്തിലെ അപൂര്‍വവുമായ ഒരു പുരാവസ്തു രേഖ ജബല്‍ ഫായയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആദിമ മനുഷ്യര്‍ തുടര്‍ച്ചയായി ഈ സ്ഥലത്ത് താമസമാക്കിയിരിക്കുകയോ, പല വട്ടം ഇതേ സ്ഥലത്ത് തിരിച്ചെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ലുമിനസെന്‍സ് ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ''ജബല്‍ ഫായയിലെ കണ്ടെത്തലുകള്‍ കാണിക്കുന്നത് പ്രതിരോധ ശേഷി, പൊരുത്തപ്പെടുത്തല്‍, നവീകരണം എന്നിവ മനുഷ്യ രാശിയുടെ ഏറ്റവും സുപ്രധാനമായ സ്വഭാവ വിശേഷങ്ങളില്‍ പെടുന്നവയാണ് എന്ന വസ്തുതയാണ്' എസ്.എ.എ ഡയരക്ടര്‍ ഈസ യൂസിഫ് പറഞ്ഞു.
ഈ ഉപകരണങ്ങള്‍ മനുഷ്യരും ഭൂമിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും യുനെസ്കോ അംഗീകാരത്തിനായി ഫയ പാലിയോ ലാന്‍ഡ്സ്കേപ്പിനെ നാമനിര്‍ദേശം ചെയ്യാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇത്തരം കണ്ടെത്തലുകള്‍ വലിയ ഊര്‍ജമാണ് പകരുന്നതെന്നും ഈസ യൂസിഫ് വ്യക്തമാക്കി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ നാമനിര്‍ദേശം ചെയ്യുന്നതിനായി അല്‍ ഫായ സൈറ്റിന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം അംഗീകൃത ഭൂപടത്തില്‍ വിവരിച്ചിരിക്കുന്ന അല്‍ ഫയയുടെ സ്ഥാനം, അതിര്‍ത്തികള്‍, വിസ്തീര്‍ണം എന്നിവ സംയോജിപ്പിച്ച് ഒരു സാംസ്കാരിക പൈതൃക സ്ഥലമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Archaeologists have uncovered 80,000-year-old stone tools at Jebel Faya in Sharjah, providing groundbreaking evidence of sophisticated early human activity in the Arabian Peninsula and revealing a continuous human presence spanning 210,000 years. The discovery gains additional significance as Ruler of Sharjah has issued an administrative decision approving the boundaries of the Al Faya site for its Unesco World Heritage List nomination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• a day ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• a day ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• a day ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• a day ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• a day ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• a day ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• a day ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• a day ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• a day ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• a day ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• a day ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• a day ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• a day ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 2 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 2 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 2 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 2 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• a day ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 2 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 2 days ago