HOME
DETAILS

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറുടെ പരിപാടി റദ്ദാക്കിയതിന് നടപടി: കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ; നടപടിയെ നിയമം കൊണ്ട് തന്നെ നേരിടുമെന്ന് രജിസ്ട്രാർ

  
Sabiksabil
July 02 2025 | 12:07 PM

Bharat Mata Image Controversy Kerala University Registrar Suspended for Cancelling Governors Event Registrar Vows to Fight Action Legally

 

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് നടപടി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കേണ്ടിയിരുന്ന പുസ്തക പ്രകാശന ചടങ്ങിന് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് സസ്പെൻഷന് കാരണമായത്. അതേ സമയം  വൈസ് ചാൻസലറിന്റെ നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ പറ‍ഞ്ഞു. നിയമപരമായാണ് കാര്യങ്ങൾ ചെയ്തതെന്നും നിയമ നടപടിയെ നിയമം കൊണ്ട് തന്നെ നേരിടുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് വിസി വ്യക്തമാക്കി. ഗവർണറോട് അനാദരവ് കാണിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചത് വലിയ വിവാദമായിരുന്നു.

സർവകലാശാല അനുമതി റദ്ദാക്കിയിട്ടും പരിപാടി സെനറ്റ് ഹാളിൽ നടത്താൻ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാറിനെതിരെ വിസി നടപടിയെടുത്തത്.

 

 

Kerala University Registrar K.S. Anil Kumar was suspended by Vice-Chancellor Dr. Mohanan Kunnummal for canceling a book release event attended by Governor Arif Mohammed Khan, due to controversy over a Bharat Mata image with a saffron flag. The registrar’s denial of permission, deemed disrespectful to the Governor, led to the action after an inquiry. Anil Kumar vows to challenge the suspension legally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  6 hours ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  6 hours ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  6 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  6 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  6 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  6 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  6 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  7 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  7 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  7 hours ago