HOME
DETAILS

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

  
Sudev
July 02 2025 | 16:07 PM

Former Newells Old Boys manager Juan Manuel Lope has come forward to criticize the clubs decision to name a stand at their home stadium after Lionel Messi the clubs boyhood club

ലയണൽ മെസിയുടെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സ് തങ്ങളുടെ ഹോം സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് മെസിയുടെ പേര് നൽകാൻ തീരുമാനിച്ചിരുന്നു. മാർസെലോ ബീൽസയിലെ ഒരു സ്റ്റാൻഡിനാണ് മെസിയുടെ പേര് നൽകുക.

ഇപ്പോൾ ക്ലബ്ബിന്റെ ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിൻ്റെ മുൻ മാനേജർ ജുവാൻ മാനുവൽ ലോപ്പ്. ന്യൂവെൽസ് ഓൾഡ് ബോയ്സിന് വേണ്ടി മെസി എന്താണ് ചെയ്‌തതെനാണ് ലോപ്പ് ചോദിച്ചത്. അർജന്റീനയുടെ റേഡിയോ 2നോട് സംസാരിക്കുകയായിരുന്നു മുൻ പരിശീലകൻ. 

''എന്റെ ചോദ്യം ഇതാണ്...മെസി ന്യൂവെൽസിന് വേണ്ടി എന്താണ് ചെയ്തത്? ഇത് മുഴുവനും മാർക്കറ്റിംഗുകളാണ്. മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നാൽ ഈ തീരുമാനം എല്ലാം മാർക്കറ്റിംഗിന്റെ ഭാഗമാണ്. ന്യൂവെൽസിന്റെ ചരിത്രത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തതും നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയതുമായ വളരെ പ്രധാനപ്പെട്ട താരങ്ങളുണ്ട്.  ആ തീരുമാനങ്ങളോട് ഞാൻ യോജിക്കുന്നില്ല'' ജുവാൻ മാനുവൽ ലോപ്പ് പറഞ്ഞു. 

സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് പോവുന്നതിന് മുമ്പായി മെസി ന്യൂവെൽസ് ഓൾഡ് ബോയ്‌സ് അക്കാദമിയുടെ ഭാഗമായിരുന്നു. തന്റെ പതിമൂന്നാം വയസിലാണ് മെസി ബാഴ്‌സലോണയിൽ എത്തിയത്. ബാഴ്സക്കൊപ്പം ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയർത്തിയത്. 2021ലാണ് മെസി ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയത്.

2023ലാണ് മെസി പിഎസ്ജിയിൽ നിന്നും മയാമിയിൽ എത്തുന്നത്. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.

Former Newells Old Boys manager Juan Manuel Lope has come forward to criticize the clubs decision to name a stand at their home stadium after Lionel Messi the clubs boyhood club



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  3 hours ago