
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

അബൂദബി: കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ (എ.എം.എല്‍) ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കിന്റെ ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് (CBUAE) 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി. യു.എ.ഇയുടെ ചട്ടക്കൂടിനും അനുബന്ധ വ്യവസ്ഥകള്ക്കുമനുസൃതമായി മതിയായ നടപടികള്‍ നടപ്പാക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ഈ ബാങ്കിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
2018ലെ ഫെഡറല്‍ ഡിക്രി നിയമ നമ്പര്‍ (20), ആര്‍ട്ടിക്കിള്‍ 14 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എ.എം.എല്‍ നടപടിയും, തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുന്നതിനെ ചെറുക്കുന്നത് സംബന്ധിച്ച ഭേദഗതികളും ഇതില്‍ ഉള്‍പ്പെടുന്നു.
മുഴുവന്‍ ബാങ്കുകളും അവരുടെ ജീവനക്കാരും രാജ്യത്തിന്റെ നിയമങ്ങളും നിയന്ത്രണ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അതിന്റെ മേല്‍നോട്ട, നിയന്ത്രണ ഉത്തരവുകള്‍ മുഖേന ലക്ഷ്യമിടുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകളിലുടനീളം സുതാര്യതയും സമഗ്രതയും നിലനിര്‍ത്താനും യു.എ.ഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത സംരക്ഷിക്കാനും ഇത് അത്യാവശ്യമാണ്.
മേല്‍നോട്ട, നിയന്ത്രണ ഉത്തരവാദിത്തങ്ങള്‍ വിശേഷിച്ചും, ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ നിറവേറ്റി എ.എം.എല്‍, തീവ്രവാദ വിരുദ്ധ ധനസഹായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ സി.ബി.യു.എ.ഇ തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കി.
UAE Central Bank fines foreign bank branch Dh5.9 million The Central Bank of the UAE (CBUAE) has imposed a financial penalty of Dh5.9 million on a foreign bank branch operating within the country for failing to comply with anti-money laundering regulations.
The name of the bank penalised by the apex bank was not disclosed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 3 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 3 days ago
പാസ്പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്പെഷ്യല്‍ പെര്മിഷന് വേണ്ട: ഷാഫി പറമ്പില്‍
Kerala
• 3 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്കി മാതാപിതാക്കള്‍
International
• 3 days ago
അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 3 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 3 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 3 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 3 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 3 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 3 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 3 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 3 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 3 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 3 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 3 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 3 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 3 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 3 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 3 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 3 days ago