HOME
DETAILS

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

  
Sudev
July 06 2025 | 05:07 AM

Defending European champions Paris Saint-Germain have advanced to the semi-finals of the FIFA Club World Cup The French giants qualified for the semi-finals by defeating German club Bayern Munich in the quarter-finals

ഫിഫ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്ൻ. ക്വാർട്ടറിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയാണ് ഫ്രഞ്ച് വമ്പന്മാർ സെമിയിലേക്ക് യോഗ്യത നേടിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. ഡിസൈർ ഡൗ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്.   

ചരിത്രത്തിൽ ആദ്യമായണ് പിഎസ്ജി പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ നോക്ക് ഔട്ട് മത്സരങ്ങളിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ വിജയിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മൂന്ന് വിജയവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും ആണ് പാരീസ് വിജയിച്ചത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്സണലിനെ രണ്ട് ലെഗുകളിലും പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു. ആദ്യ പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനും രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കുമാണ് പിഎസ്ജി വിജയിച്ചത്,

പിന്നീട് ഫൈനൽ പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെയും വീഴ്ത്തിയാണ് പാരീസ് നോക്ക് ഔട്ട് മത്സരങ്ങളിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചത്. ഈ വിജയത്തിന് പിന്നാലെ ചരിത്രത്തിലെ പാരീസ് സെയ്ന്റ് ജെർമെയ്ൻ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്ന്നു. കലാശപ്പോരാട്ടത്തിൽ പിഎസ്‌ജിക്കായി അഷറഫ് ഹക്കിമി (12'), ഡിസൈർ ഡൗ (20', 63'), ക്വിച്ച ഖ്വാരസ്കേലിയ (73'), സെന്നി മയൂലു (86') എന്നിവരാണ് ഗോളുകൾ നേടിയത്. 

ഫിഫ ക്ലബ് ലോകകപ്പിലെ പ്രീ ക്വർട്ടർ പോരാട്ടത്തിൽ ലയണൽ മെസിയുടെ ഇന്റർ മയാമിയെ തകർത്താണ് പാരീസ് നാലാം വിജയം സ്വന്തമാക്കിയയത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം. ഇപ്പോൾ ബയേൺ മ്യൂണിക്കിനെയും തകർത്തുകൊണ്ട് പിഎസ്ജിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയകുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സെമി ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെയാണ് പിഎസ്ജി നേരിടുക. ജൂലൈ പത്തിനാണ് സെമി ഫൈനൽ പോരാട്ടം. 

Defending European champions Paris Saint-Germain have advanced to the semi-finals of the FIFA Club World Cup The French giants qualified for the semi-finals by defeating German club Bayern Munich in the quarter-finals

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  9 hours ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  9 hours ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  10 hours ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  10 hours ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  10 hours ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  10 hours ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  10 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  10 hours ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  11 hours ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  11 hours ago