HOME
DETAILS

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

  
Web Desk
July 06 2025 | 06:07 AM

If India wins the second Indiavs England Test at Edgbaston Stadium Shubman Gill can create new history as captain

എഡ്ജ്ബാസ്റ്റൺ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ട് ഇറങ്ങും. വിജയത്തിലെത്താൻ ഇംഗ്ലണ്ടിന് ഇനി 536 റൺസ് കൂടി ആവശ്യമാണ്. എന്നാൽ ഇന്ത്യ ഏഴ് വിക്കറ്റുകൾ കൂടി നേടിയാൽ ഇംഗ്ലണ്ടിന് പരാജയം സമ്മതിക്കേണ്ടി വരും. നാലാം ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 72 റൺസിന്‌ മൂന്ന് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെയാണ് അവസാനിച്ചത്.  

ഇന്ന് ഈ ടെസ്റ്റ് മത്സരം വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റന്മാർക്കും നേടാൻ സാധിക്കാത്ത വിജയം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു നേടാൻ സാധിക്കും. രണ്ടാം ടെസ്റ്റ് നടക്കുന്ന എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ടെസ്റ്റിൽ ഇന്ത്യക്ക് ഒരു മത്സരത്തിൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റ് വിജയിച്ചാൽ ഗില്ലിന് ക്യാപ്റ്റനായി പുതിയ ചരിത്രവും സൃഷ്ടിക്കാൻ സാധിക്കും. ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 427 റൺസിന്‌ ആറ് വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുന്നിൽ ഇന്ത്യ 608 എന്ന റൺസിന്റെ കൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ച്വറി നേടി തിളങ്ങി. 161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. റിഷബ് പന്ത്, കെഎൽ രാഹുൽ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 58 പന്തിൽ എട്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 65 റൺസാണ് പന്ത് നേടിയത്.  84 പന്തിൽ 55 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 10 ഫോറുകളാണ് രാഹുൽ നേടിയത്. 

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും  ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്. 

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഗിൽ ഡബിൾ സെഞ്ച്വറി നേടിയും യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടൽ നേടുന്നതിൽ നിർണായകമായി.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

If India wins the second Indiavs England Test at Edgbaston Stadium Shubman Gill can create new history as captain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ പോലിസ് പിന്തുടർന്ന് പിടികൂടി; കയ്യിൽ നിറയെ മയക്കുമരുന്ന്

Kuwait
  •  7 days ago
No Image

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്

National
  •  7 days ago
No Image

റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro

Saudi-arabia
  •  7 days ago
No Image

രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി

International
  •  7 days ago
No Image

ബഹ്‌റൈനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ നിര്‍ദേശം

bahrain
  •  7 days ago
No Image

കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

Kerala
  •  7 days ago
No Image

മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List

National
  •  7 days ago
No Image

കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

National
  •  7 days ago
No Image

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍

Kerala
  •  7 days ago

No Image

ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?

Cricket
  •  8 days ago
No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  8 days ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  8 days ago
No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  8 days ago