ലഹരിക്കെതിരേ ബോധവല്‍ക്കരണത്തിന് എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ്
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഹദീസ്, ഖുര്‍ആന്‍ ബന്ധപ്പെടുത്തി ഷോര്‍ട്ട് വീഡിയോ, ഷോര്‍ട്ട് മെസേജ് എന്നിവ പ്രചരിപ്പിച്ച് സൈബര്‍ വിംഗ് ബോധവല്‍ക്കരണം നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ ഓഫിസില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.
സൈബര്‍ വിംഗ് ജില്ലാ ചെയര്മാന് പി.എച്ച് ഹസൈനാര്‍ അസ്ഹരി ആദൂര്‍ അധ്യക്ഷനായി. ജില്ലാ സൈബര്‍ വിംഗ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സൈബര്‍ കമ്മിറ്റി ഭാരവാഹികളായ റംശീദ് കല്ലുരാവി, ഉനൈസ് ആലംപാടി, ലത്തീഫ് കൊല്ലമ്പാടി, മുഫീസ് സി.കെ.പി ചെറുവത്തൂര്‍, അബ്ദുല്ല റബ്ബാനി കാടങ്കോട്, നിസാം പള്ളത്തടുക്ക, ഫാഹി സ്കോളിയടുക്കം, അബൂബക്കര്‍ സിദ്ധീഖ് കമ്പാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."