HOME
DETAILS

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

  
Web Desk
September 09 2025 | 10:09 AM

nepal gen z protest india security on boarders flights cancelled

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകരുടെ നേതൃത്വത്തിൽ നടക്കുന്ന കലാപത്തെത്തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. രാജ്യത്തെ വ്യോമഗതാഗതം പൂർണമായി അടച്ച നിലയിലാണ് ഉള്ളത്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെച്ചതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങി. പ്രക്ഷോഭത്തിന്റെ സാഹചര്യത്തിൽ നേപ്പാളുമായുള്ള അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി. അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്.

പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ പനിറ്റങ്കിയിൽ അർദ്ധസൈനിക വിഭാഗങ്ങളും പൊലിസും പട്രോളിംഗ് നടത്തിവരികയാണ്. പ്രദേശത്ത് സേനയെ വിന്യസിച്ച് ഒരു പൊലിസ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങൾ ജാഗ്രത പാലിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നു എന്ന് ഏരിയ പൊലിസ് സൂപ്രണ്ട് (എസ്പി) പ്രവീൺ പ്രകാശ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി കാവൽ സേനയായ സശസ്ത്ര സീമ ബൽ (എസ്എസ്ബി) ഇന്ത്യൻ പ്രദേശത്തേക്ക് കലാപം വ്യാപിക്കുന്നത് തടയാൻ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. 

ഉത്തരാഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളിലായി 1,751 കിലോമീറ്ററിലധികം ദൈർഘ്യമുള്ളതാണ് ഇന്ത്യ-നേപ്പാൾ അതിർത്തി. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും അങ്ങോട്ടും ഇങ്ങോട്ടും അനിയന്ത്രിതമായ നീക്കത്തിന് അതിർത്തി വഴി സാധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം ഉണ്ട്.

നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. നേപ്പാളിൽ ഉണ്ടായ പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

അതേസമയം, കാഠ്മണ്ഡു വിമാനത്താവളം അടച്ചതിനാൽ നിരവധി ഇന്ത്യൻ വിമാനങ്ങൾ സർവിസ് നിർത്തിവെച്ചു. നേപ്പാൾ വ്യോമമേഖലയിൽ ഉണ്ടായിരുന്ന വിമാനങ്ങൾ വിമാനത്താവളം അടച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ചുപറന്നു. നേപ്പാളിന്റെ തലസ്ഥാന നഗരമായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ അനുമതിക്കായി കാത്തിരിക്കുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾ - 6E1153 (ഡൽഹി മുതൽ കാഠ്മണ്ഡു വരെ), 6E1157 (മുംബൈ മുതൽ കാഠ്മണ്ഡു വരെ) എന്നിവ ലഖ്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.

ഡൽഹി-കാഠ്മണ്ഡു-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന AI2231/2232, AI2219/2220, AI217/218 എന്നീ മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കിയതായി എയർലൈൻ വക്താവ് പറഞ്ഞു.

നേപ്പാളിൽ എന്താണ് സംഭവിക്കുന്നത്?

ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നേപ്പാളിലെ കാഠ്മണ്ഡുവിലെ തെരുവുകളിൽ തിങ്കളാഴ്ച പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. സെപ്തംബർ 4 മുതൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. യുവാക്കളും വിദ്യാർഥികളും ചേർന്ന് ആരംഭിച്ച പ്രക്ഷോഭം ജനറേഷൻ Z (ജെൻ സി) എന്ന് വിശേഷിപ്പിക്കപ്പെട്ടു. 

കാഠ്മണ്ഡുവിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരക്കണക്കിന് യുവാക്കളാണ് നിരോധനത്തിനെതിരെ തെരുവിലിറങ്ങിയത്. യുവാക്കളും വിദ്യാർഥികളും ചേർന്ന് ആരംഭിച്ച പ്രക്ഷോഭം, സർക്കാരിന്റെ അഴിമതി നിർമാർജനം, സമൂഹമാധ്യമ നിരോധനം പിൻവലിക്കൽ, എന്നിവ ഉയർത്തിയാണ് നടന്നത്. പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാർ പൊലിസുമായി ഏറ്റുമുട്ടിയതോടെ പ്രകടനം അക്രമാസക്തമായി, കുറഞ്ഞത് 19 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്കേറ്റു.

പിന്നാലെ ഇന്നലെ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചിരുന്നില്ല. ന്യൂ ബനേശ്വറിലെ പാർലമെന്റ് മന്ദിരം വളഞ്ഞ പ്രതിഷേധക്കാർ മുള്ളുവേലികൾ മറികടന്ന് ആക്രമണം അഴിച്ചുവിട്ടു. തൽഫലമായി അധികാരികൾ കർഫ്യൂ പ്രഖ്യാപിച്ചു. പൊലിസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പക്ഷെ പ്രക്ഷോഭം നിയന്ത്രിക്കാനായില്ല.

രണ്ടാം ദിവസത്തേക്ക് കടന്ന പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർ നേപ്പാളിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ വസതികൾക്ക് തീയിട്ടു. രണ്ട് മന്ത്രിമാർ രാജിവെച്ചെങ്കിലും സ്ഥിതിഗതികൾ ശാന്തമായില്ല. പ്രക്ഷോഭത്തിന്റെ തീവ്രതയെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ജലവിഭവ മന്ത്രി പ്രദീപ് യാദവ് എന്നിവരാണ് രാജിവെച്ചത്. വൈകാതെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും രാജിവെച്ചു. ഇതിനിടെ പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ വസതികൾ പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രി രാജിവെച്ചതാണ് ഏറ്റവും ഒടുവിലായി ഉണ്ടായ വലിയ സംഭവം. ഇതോടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നേപ്പാൾ. ഒലിയുടെ രാജിവയ്പ്പോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി താൽക്കാലികമായി അവസാനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി വിവരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  12 hours ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  13 hours ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  13 hours ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  14 hours ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  14 hours ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  14 hours ago
No Image

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

National
  •  14 hours ago
No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  14 hours ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  14 hours ago
No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  14 hours ago