HOME
DETAILS

മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി

  
September 09 2025 | 08:09 AM

rak police chief inspects traffic flow on mohammed bin salem road amidst upgrades

ദുബൈ: ഈ ആഴ്ച മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് സുഗമമാണോയെന്ന് പരിശോധിക്കാൻ നേരിട്ടെത്തി റാസ് അൽ ഖൈമ ആക്ടിംഗ് പൊലിസ് മേധാവി ബ്രിഗേഡിയർ ജനറൽ ജമാൽ അഹമ്മദ് അൽ തൈർ. നിലവിൽ റോഡിൽ വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.

എമിറേറ്റ്സ് റൗണ്ട്എബൗട്ട് (ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) മുതൽ അൽ ഹമ്ര റൗണ്ട്എബൗട്ട് വരെയുള്ള ഭാഗവും, അക്കേഷ്യ ഹോട്ടൽ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ബൈത്ത് മെത്വാഹിദ് എക്സിറ്റിലേക്കുള്ള പുതുതായി നിർമിച്ച ബദൽ പാതയും അദ്ദേഹം സന്ദർശിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ സാം അൽ നഖ്ബി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാർ, വകുപ്പ് മേധാവികൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

റോഡ് പണി നടക്കുന്ന സമയത്ത് റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ബദൽ പാതയിൽ വാഹനങ്ങൾ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനും, താമസക്കാർക്കും സന്ദർശകർക്കും കാലതാമസമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം പൊലിസിനും ട്രാഫിക് ടീമുകൾക്കും നിർദേശം നൽകി.

റോഡ് നവീകരണ പദ്ധതി ബാധിച്ച വ്യാപാര സ്ഥാപനങ്ങളിലേക്കും സൗകര്യങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി പൊതുസേവന വകുപ്പ് നിരവധി സൈഡ് റോഡുകൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അൽ ജസീറ അൽ ഹമ്ര കോംപ്രിഹെൻസീവ് പൊലിസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. സലേം റാഷിദ് അൽ മെസാഫ്രി, കഴിഞ്ഞ ആഴ്ചയിലെ ട്രാഫിക് നിരീക്ഷണ ഫലങ്ങൾ ബ്രിഗേഡിയർ ജനറൽ അൽ തൈറിനെ അറിയിച്ചു. 

Brigadier General Jamal Ahmed Al Tair, Acting Police Chief of Ras Al Khaimah, conducted an inspection of Mohammed Bin Salem Road to assess traffic flow amidst ongoing major upgrade works. The road is currently undergoing significant development projects to enhance infrastructure and ease traffic congestion in the emirate. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  15 hours ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  15 hours ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  15 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  15 hours ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  16 hours ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  16 hours ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  16 hours ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  16 hours ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  17 hours ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  17 hours ago