HOME
DETAILS

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

  
Farzana
July 08 2025 | 07:07 AM

Irans June 13 Retaliation Leaves 40000 Homes Destroyed in Israel Displaced Families Face Eviction from Hotels

തെല്‍അവീവ്:  ജൂണ്‍ 13ന് നടത്തിയ ആക്രമണത്തിന് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് ഇസ്‌റാഈലിനുണ്ടായത്. ഫലസ്തീനിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഇത്തരത്തില്‍ കെട്ടിപ്പൊക്കിയ നിരവധി സെറ്റില്‍മെന്റുകളാണ് ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്നത്. 'ഓപറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് ഇറാന്‍ കടുത്ത പ്രത്യാക്രമണമാണ് നടത്തിയത്. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും ഇസ്‌റാഈലി സന്നദ്ധ സംഘടനയായ ഓജെന്‍ വ്യക്തമാക്കിയിരുന്നു. അന്ന് താമസസ്ഥലങ്ങള്‍ നഷ്ടമായ ഇസ്‌റാഈലികള്‍ ഹോട്ടലുകളിലും മറ്റുമാണ് അഭയം തേടിയിരുന്നത്. ഇപ്പോള്‍ ഇവരോട് ഒഴിഞ്ഞുപോകാന്‍ ഹോട്ടലുകടമകള്‍ ആവശ്യപ്പെടുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 

വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരാണ് ഹോട്ടലുകളില്‍ കഴിയുന്നത്. വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ മാത്രം സംഭവിച്ചവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്. ഭാഗികമായി തകര്‍ച്ച നേരിട്ട വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കും. എന്നാല്‍ വീടുകള്‍ക്ക് പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ ഹോട്ടല്‍ താമസത്തിനുള്ള ഫണ്ട് നല്‍കില്ലെന്ന് പ്രോപ്പര്‍ട്ടി ടാക്‌സ് അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്. ഇവര്‍ തങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. 

അതിനിടെ പല ഹോട്ടലുകളും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി താമസക്കാരോട് ഹോട്ടല്‍ ഒഴിയാന്‍ ആവശിയപ്പെടുന്നുമുണ്ട്.  നഗരത്തില്‍ നടന്ന ആദ്യത്തെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് 400ലധികം പേരെ പാര്‍പ്പിച്ചിരുന്ന റാമത് ഗണിലെ ക്ഫാര്‍ മക്കാബിയ ഹോട്ടലില്‍ ഇനിയും ഇരുന്നൂറിലേറെ പേര്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഇവരെ അടുത്ത ആഴ്ച ആദ്യത്തോടെ ഒഴിപ്പിക്കുമെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിക്കുന്നു. യുദ്ധത്തിന് മുമ്പ് അന്താരാഷ്ട്ര കായിക താരങ്ങളും ഇസ്‌റാഈല്‍ സന്ദര്‍ശകരും ബുക്ക് ചെയ്ത റൂമുകള്‍ നല്‍കണമെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഹോട്ടലുകളിലും ബന്ധുക്കളോടൊപ്പവും അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കെടുത്തുമാണ് താമസിക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്ന മേഖലകളില്‍ കനത്ത വാടകയാണ് ഈടാക്കുന്നതെന്നും ഇത് പലകുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ലെന്നും ഇസ്‌റാഈഈല്‍ മാധ്യമമായ ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.

കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്‌റാഈലി സന്നദ്ധ സംഘടനയായ ഓജെന്‍ ധനസമാഹരണം തുടങ്ങിയിരുന്നു.  ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നുമാണ് ഇവര്‍ അറിയിച്ച കണക്ക്.  'തെരുവുകള്‍ തകര്‍ന്നു കിടക്കുന്നു. ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. കടകള്‍ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. 3,00,000ത്തിലധികം റിസര്‍വ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യ ദിവസം തോറും വര്‍ധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയാസപ്പെടുന്നു. ഉടനടി സഹായം ലഭ്യമാക്കണം' -ഇതായിരുന്നു ഓജെന്‍ ആവശ്യപ്പെട്ടത്.

 

Iran’s powerful response to Israel’s June 13 airstrike under “Operation Rising Lion” has led to severe destruction across Israeli settlements in Palestine. According to Israeli aid group Ogen, over 40,000 homes and businesses were damaged and more than 10,600 people displaced.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  3 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  4 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  4 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  5 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  5 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  6 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  6 hours ago


No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  6 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  7 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  8 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  8 hours ago