
ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എമ്മും സര്‍ക്കാരും ആരോപണങ്ങള്‍ നേരിടുമ്പോള്‍ പത്തനംതിട്ട ആറന്മുള വള്ളസദ്യയിലെ ആചാരലംഘന ആരോപണത്തില്‍ ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം. അഷ്ടമിരോഹിണി വള്ളസദ്യയില്‍ മന്ത്രിക്ക് സദ്യവിളമ്പിയത് ആചാരം ലംഘിച്ചാണെന്ന ആരോപണത്തിനാണ് ഭഗവാന്റെ പേരിലുള്ള സി.പി.എമ്മിന്റെ മറുപടി. പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ഭഗവാന്റെ സഹായം തേടുന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ നയവ്യതിയാനമാണെന്ന വിമര്‍ശനമുയർന്നിട്ടുണ്ട്.
2013 നവംബര്‍ 27 മുതല്‍ 29 വരെ നടന്ന സി.പി.എമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ വിശ്വാസ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മക ഭൗതിക വാദത്തിന് എതിരാണെന്ന പാര്‍ട്ടി വിലയിരുത്തലിന്റെ ലംഘനമാണ് ആറന്മുള സംഭവത്തെ തുടര്‍ന്നുള്ള ആണയിടല്‍.
ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞപ്പോഴേക്കും ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന് ഒരിക്കലും പൊറുക്കില്ലെന്ന് പറഞ്ഞ് ആണയിടാന്‍ വരെ പാര്‍ട്ടി തയ്യാറായത് പാര്‍ട്ടി അനുയായികളെയും ഞെട്ടിച്ചിട്ടുണ്ട്. ഈശ്വരനാമത്തില്‍ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞചെയ്ത പാര്‍ട്ടി അംഗങ്ങളെ പരസ്യശാസനയ്ക്ക് വിധേയമാക്കിയ സി.പി.എം ആണിപ്പോള്‍ ദൈവത്തിന്റെ വഴിയെ നീങ്ങുന്നത്.
സെപ്റ്റംബര്‍ 14ന് നടന്ന ആറന്മുള വള്ളസദ്യ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റി പുറത്തിറക്കിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് 'ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന് ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്' എന്ന വാചകം ഉള്ളത്.
സദ്യയില്‍ ആചാരലംഘനം നടന്നതായി കാണിച്ച് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത് വിവാദമായതോടെയാണ് സി.പി.എം ഭഗവാനെ കൂട്ടുപിടിച്ചത്. ദേവസ്വം മന്ത്രി വി.എന്‍ വാസവനായിരുന്നു വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. ദേവന് നേദിക്കുന്നതിനു മുമ്പ് മന്ത്രിക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു തന്ത്രിയുടെ ആക്ഷേപം. പരിഹാരക്രിയകള്‍ പരസ്യമായിത്തന്നെ വേണമെന്നാണ് തന്ത്രിയുടെ നിര്‍ദേശം.
പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവന്‍ പ്രതിനിധികളും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവനു മുമ്പില്‍ ഉരുളിവച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നും കത്തിലുണ്ട്. സെപ്റ്റംബര്‍ 14നായിരുന്നു വാസവന് പങ്കെടുത്ത വള്ളസദ്യ നടന്നത്. ഈ മാസം 12നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ബോര്‍ഡിന് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ
Kerala
• 4 hours ago
തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച
Kerala
• 4 hours ago
കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും
Kerala
• 4 hours ago
റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു
International
• 4 hours ago
തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Kerala
• 11 hours ago
ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
National
• 12 hours ago
നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
Kerala
• 12 hours ago
കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ
Kerala
• 12 hours ago
നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 12 hours ago
ഞെട്ടിച്ച് യുഎഇ: പാസ്പോർട്ട് ഇൻഡക്സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി
uae
• 12 hours ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• 13 hours ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• 13 hours ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• 13 hours ago
യൂത്ത്ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ
National
• 13 hours ago.png?w=200&q=75)
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Kerala
• 15 hours ago
'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ
Kerala
• 15 hours ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• 15 hours ago
ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്
uae
• 15 hours ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• 13 hours ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• 13 hours ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര് പൊലിസ് പിടിയില്‍
Kuwait
• 13 hours ago