HOME
DETAILS

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

  
Shaheer
July 09 2025 | 01:07 AM

Bihar Voter List Row Opposition Parties Move Supreme Court Over Citizenship Verification

ന്യൂഡൽഹി: ബിഹാറിലെ പൗരത്വപ്പട്ടികയ്ക്ക് തുല്യമായ വോട്ടർപട്ടിക പുതുക്കലിനെ ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള എട്ടു പ്രതിപക്ഷപാർട്ടികൾ സംയുക്തമായി സുപ്രിംകോടതിയെ സമീപിച്ചു. കോൺഗ്രസിന്റെ കെ.സി വേണുഗോപാൽ, ശരദ് പവാർ വിഭാഗം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ സുപ്രിയ സുലെ, സി.പി.ഐയിലെ ഡി.രാജ, സമാജ്വാദി പാർട്ടിയിലെ ഹരീന്ദർ മാലിക്, ശിവസേനയിലെ അരവിന്ദ് സാവന്ത്, ജാർഖണ്ഡ് മുക്തി മോർച്ചയിലെ സർഫ്രാസ് അഹമ്മദ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) യുടെ ദീപങ്കർ ഭട്ടാചാര്യ, ഡി.എം.കെ എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.

തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവർ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പി.യു.സി.എൽ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് എന്നിവരും നേരത്തെ ഹരജികൾ സമർപ്പിച്ചിരുന്നു. ഹരജികൾ നാളെ പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടതിനാൽ അക്കാര്യത്തിൽ കോടതിയിൽ വാദവുമുണ്ടാകും. വിവിധ ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഡോ. അഭിഷേക് മനു സിങ് വി, ഗോപാൽ ശങ്കരനാരായണൻ, ഷാദൻ ഫറാസത്ത് തുടങ്ങിയവരാണ് ഹാജരാകുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  13 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  14 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  14 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  14 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  15 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  15 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  16 hours ago