HOME
DETAILS

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

  
July 09 2025 | 03:07 AM

kerala university vc sisa thomas issued notice to registrar ks anikumar barring entry to university premises

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്ന് നോട്ടിസ് നൽകി താത്കാലിക വിസി ഡോ. സിസ തോമസ്. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടിസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്നും വിസി നൽകിയ നോട്ടിസിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിസി വ്യക്തമാക്കുന്നു.

രജിസ്ട്രാറായി കെ.എസ് അനിൽകുമാർ തുടരുന്നതിൽ ഹൈക്കോടതി അനുകൂല നിലപാട് എടുത്തെങ്കിലും സിസ തോമസ് ഇത് അംഗീകരിച്ചിട്ടില്ല. ഫയലുകൾ രജിസ്ട്രാർ മുഖേന അയക്കേണ്ടതില്ലെന്ന് വി.സി ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ഗവർണർക്ക് റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് വി.സിയുടെ പുതിയ നിർദേശം. സിൻഡിക്കറ്റ് തീരുമാനത്തിൽ ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തുടർന്നാണ് വി.സി രാജ്ഭവന് റിപ്പോർട്ട് നൽകിയത്.

സിൻഡിക്കേറ്റ് നിർദേശത്തെ തുടർന്ന് രജിസ്ട്രാറായി തിരികെ ചുമതലയേറ്റെടുത്ത ഡോ.കെ.എസ് അനിൽകുമാർ ഇന്നലെയും സർവകലാശാലയിലെത്തി. രജിസ്ട്രാറുടെ ചുമതലയിലേക്ക് വി.സി നിയമിച്ച മിനി കാപ്പൻ ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കേറ്റ് തീരുമാനം ഗവർണർക്കു റദ്ദാക്കാമെന്നും ആവശ്യമെങ്കിൽ സിൻഡിക്കേറ്റ് പിരിച്ചുവിടാമെന്നും ഗവർണർക്കു നിയമോപദേശം ലഭിച്ചു. വിഷയത്തിൽ രാജ്ഭവൻ അഭിഭാഷകനും സ്വകാര്യ അഭിഭാഷകരും ഒരേ തീരുമാനമാണ് അറിയിച്ചത്. ജോയിന്റ് രജിസ്ട്രാറായിരുന്ന പി.ഹരികുമാറിനെതിരേയും നടപടിയുണ്ടാകുമെന്നും വിവരമുണ്ട്. കഴിഞ്ഞ ഞായറാഴ്ച വി.സി യോഗം പിരിച്ചുവിട്ടു എന്നറിയിച്ചതിനു ശേഷം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിന് ഹരികുമാറിനെ ചുമതലകളിൽനിന്ന് നീക്കിയിരുന്നു.

അവധിയിലുള്ള വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഇന്ന് തിരികെയെത്തും. സർവകലാശാലയിലേക്ക് ഡോ.മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സങ്കീർണമാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന തുടർനടപടി നിർണായകമാണ്. കടുത്ത നടപടികളിലേക്ക് ഗവർണർ കടന്നാൽ തെരുവിൽ പ്രതിഷേധവും രൂക്ഷമാകുന്ന സാഹചര്യമുണ്ടാകും.

 

In a new twist to the ongoing administrative tussle, Kerala University’s interim Vice Chancellor Dr. C.S. Thomas has issued a notice to Registrar Dr. K.S. Anilkumar, barring him from entering the university premises. The notice states that Anilkumar’s suspension has not been officially revoked, despite reports of the Syndicate meeting deciding otherwise. The Vice Chancellor warned that any attempt by the suspended registrar to access the office or perform official duties would result in disciplinary action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video

International
  •  a day ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  a day ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  a day ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  a day ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  a day ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും

Kerala
  •  2 days ago
No Image

വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി

Kerala
  •  2 days ago
No Image

കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago