HOME
DETAILS

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

  
Laila
July 09 2025 | 03:07 AM

Nationwide Strike Today Public Services Disrupted as 25 Crore Workers Join Bharat Bandh

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്ക് സംഘടിപ്പിക്കുന്നു.

കര്‍ഷക സംഘടനകളുടെയും ഗ്രാമീണ തൊഴിലാളി ഗ്രൂപ്പുകളുടെയും പിന്തുണയോടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള പൊതു പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിങ്, തപാല്‍ പ്രവര്‍ത്തനങ്ങള്‍, ഗതാഗതം, വൈദ്യുതി വിതരണം തുടങ്ങിയ അവശ്യ പൊതു സേവനങ്ങളില്‍ വലിയ തടസങ്ങള്‍ പ്രതീക്ഷിക്കുന്നു. 
രാജ്യമെമ്പാടുമുള്ള കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരും.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമായി (എഐബിഇഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ള ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇന്ന് ഔപചാരിക ബാങ്കിംഗ് അവധിയില്ലെങ്കിലും, ശാഖകളിലും എടിഎമ്മുകളിലും ഉടനീളമുള്ള സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

27 ലക്ഷത്തിലധികം വൈദ്യുതി മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെയില്‍വേ ഔദ്യോഗികമായി പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ല. പ്രതിഷേധങ്ങളോ ലോജിസ്റ്റിക് പ്രശ്നങ്ങളോ കാരണം ട്രെയിന്‍ സര്‍വീസുകളില്‍ തടസ്സങ്ങളോ കാലതാമസമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പങ്കെടുക്കുന്ന സംഘടനകള്‍:

അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി) ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) ഹിന്ദ് മസ്ദൂര്‍ സഭ (ഒങട) സ്വയംതൊഴില്‍ ചെയ്യുന്ന വനിതാ അസോസിയേഷന്‍ (ടഋണഅ) ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ (എല്‍പിഎഫ്) യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഡഠഡഇ)

പാര്‍ലമെന്റ് പാസാക്കിയ നാല് പുതിയ തൊഴില്‍ നിയമങ്ങളോടുള്ള ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പാണ് പ്രക്ഷോഭത്തിന്റെ കാതല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago