വാര്‍ത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് അപകടകരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
തൃശൂര്‍: മാധ്യമസാന്ദ്രതയുടെ ധാരാളിത്തത്തില്‍ വാര്‍ത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് അപകടകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പതിനെട്ടാമത് ടെലഗ്രാഫ് കെ.വി ഡാനിയേല്‍ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ വികാസത്തിനുള്ള ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ജനാധിപത്യത്തെ പുഷ്‌കലമാകുകയാണ് അതിന്റെ കടമ. അപക്വമായ മാധ്യമപ്രവര്‍ത്തനം നല്ലതല്ല.
മാധ്യമങ്ങള്‍ക്ക് അവിശ്വസനീയമായ സ്വാധീനം സമൂഹത്തിലുണ്ട്. ഒരര്‍ഥത്തില്‍ മാധ്യമങ്ങളാണ് സമൂഹത്തെ നിര്‍ണയിക്കുന്നത്. മാധ്യമങ്ങല്‍ സ്വയം ഒരു സന്ദേശവുമാണ്. ദൃശ്യമാധ്യമങ്ങളുടെ വരവോടെ സംസ്‌കാരത്തെ ഉല്‍പാദിപ്പിക്കുന്നതുമായി മാധ്യമരംഗം. പ്രാദേശികതകളെ, സംസ്‌കാരത്തെ, രുചിഭേദങ്ങളെ അവഗണിച്ചുകൊണ്ട് ലോകത്തെ ഏകീകരിക്കുന്നതായി അതിന്റെ രീതി.
കമ്പോളത്തെ ഏകീകരിക്കുന്നതിനും സഹായകമായി. ബ്രെയ്ക്കിങ് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്റെ തുടര്‍ച്ചയുമുണ്ടാകണം.
എന്നാല്‍ ഇപ്പോള്‍ അതില്ല. ജനങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്തുകയെന്ന ബാധ്യത മാധ്യമങ്ങള്‍ ഏറ്റെടുക്കണം. അതിനു പുതുമാധ്യമങ്ങള്‍ പുതുവഴികള്‍ തേടണം. പുതുവഴികള്‍ തേടാതെ ദൃശ്യമാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്നും വിനോദചാനലുകള്‍ ആ വഴിക്ക് സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് നിര്‍ണയസമിതി ചെയര്‍മാന്‍ തോമസ് ജേക്കബ് അധ്യക്ഷനായി.
പ്രെഫ. എം. മുരളീധരന്‍ കെ.വി ഡാനിയേല്‍ അനുസ്മരണം നടത്തി. ഡേവിഡ് കണ്ണനാക്കല്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.എസ് പട്ടാഭിരാമന്‍, ടെലഗ്രാഫ് ചീഫ് എഡിറ്റര്‍ വില്യംസ് ഡാനിയേല്‍, എന്‍.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജി രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."