HOME
DETAILS

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

  
Sudev
July 09 2025 | 13:07 PM

Youngster Vaibhav Suryavanshmi had a brilliant batting performance in the ODI series against England Under-19 team

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും പ്രകടനമാണ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്. 

ഇംഗ്ലണ്ടിനെതിരെ 73 പന്തിൽ 143 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. 13 കൂറ്റൻ സിക്സുകളും 10 ഫോറുകളും ആണ് താരം അടിച്ചെടുത്തത്. 52 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ അണ്ടർ 19 ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു. 

കഴിഞ്ഞ മത്സരത്തിലും താരം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. 31 പന്തിൽ 86 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. ആറ് ഫോറുകളും ഒമ്പത് കൂറ്റൻ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അർദ്ധ സെഞ്ച്വറിയും വൈഭവ് സ്വന്തമാക്കിയിരുന്നു. 31 പന്തിൽ 86 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. ആറ് ഫോറുകളും ഒമ്പത് കൂറ്റൻ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

പരമ്പരയിലെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ അണ്ടർ 19 ഏകദിന പരമ്പരയിൽ 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 300ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായാണ് വൈഭവ് മാറിയത്. ഇതിനു മുമ്പ് ഒരു അണ്ടർ 19 ഏകദിന പരമ്പരയിൽ 300ൽ കൂടുതൽ റൺസ് നേടിയ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് 114.62 ആയിരുന്നു. ബംഗ്ലാദേശ് താരം ഹിദ് ഹ്രോയിഡി ആയിരുന്നു ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഇതിനു മുമ്പ് നേടിയത്. 2019ൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 431 റൺസ് നേടിയപ്പോൾ ഹ്രോയിഡിയുടെ സ്ട്രൈക്ക് റേറ്റ് 114.62 ആയിരുന്നു.

2025-07-0918:07:97.suprabhaatham-news.png
 

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ്  വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി. 

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

Youngster Vaibhav Suryavanshmi had a brilliant batting performance in the ODI series against England Under-19 team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  5 hours ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  6 hours ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  6 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  6 hours ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  6 hours ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  6 hours ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  7 hours ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  7 hours ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  7 hours ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  8 hours ago