HOME
DETAILS

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

  
July 14 2025 | 06:07 AM

Indian cricketer Cheteshwar Pujara has praised Indian spinner Washington Sundar

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഇന്ത്യൻ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ പ്രശംസിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. വാഷിംഗ്ടൺ സുന്ദറിനെ അണ്ടർറേറ്റഡ് ബൗളർ എന്നാണ് പൂജാര വിശേഷിപ്പിച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആകാശ് ദീപ് തുടങ്ങിയ ബൗളെർമാരുണ്ടെങ്കിലും വാഷിംഗ്ടൺ സുന്ദർ മികച്ച പ്രകടനം നടത്തിയെന്നും പൂജാര പറഞ്ഞു.

''അദ്ദേഹം ഒരു അണ്ടർറേറ്റഡ് ബൗളറാണ്. ബുംറ, സിറാജ്, ജഡേജ, ആകാശ് എന്നീ താരങ്ങളുണ്ട്. പക്ഷേ സ്പിന്നർമാരെ അൽപ്പം സഹായിക്കുന്ന പിച്ചിൽ വാഷിംഗ്ടൺ സുന്ദർ മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ ബൗളിംഗിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചാൽ അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തും. ഇന്ത്യയുടെ ബൗളർമാരിൽ അദ്ദേഹം മികച്ചതായിരുന്നു. നാലാം ദിവസം അദ്ദേഹം പന്തെറിഞ്ഞ രീതി കാണാൻ തന്നെ മികച്ചതായിരുന്നു. എതിർ ടീമിലെ രണ്ട് മികച്ച ബാറ്റർമാരെ പുറത്താക്കുന്നത് വലിയ നേട്ടമാണ്. ജോ റൂട്ടും ജാമി സ്മിത്തും വളരെ മികച്ച ബാറ്റർമാരാണ്. അവർക്ക് ഒരു മത്സരത്തെ തന്നെ മാറ്റി മറിക്കാൻ സാധിക്കും'' ചേതേശ്വർ പൂജാര പറഞ്ഞു. 

മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയാണ് വാഷിംഗ്ടൺ സുന്ദർ തിളങ്ങിയത്. 12.1 ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പടെ 22 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 192 റൺസിനാണ് പുറത്തായത്. നാലാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 58 റൺസിന്‌ നാല് വിക്കറ്റുകൾ എന്ന നിലയിലാണ്. വിജയത്തിലെത്താൻ ഇന്ത്യക്ക് ഇനി 135 റൺസ് കൂടി വേണം.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 387 റൺസിനാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഓപ്പണർ കെഎൽ രാഹുലും വൈസ് ക്യാപ്റ്റൻ റിഷബ് പന്ത് അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു.  112 പന്തിൽ 74 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് പന്ത് നേടിയത്. 177 പന്തിൽ 100 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 13 ഫോറുകൾ അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളും ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ്. 

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടും 387 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി തിളങ്ങി. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയായത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ജാമി സ്മിത്ത്, ബ്രെയ്‌ഡൻ കാർസ് എന്നിവരും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ജാമി സ്മിത്ത് 56 പന്തിൽ 521 റൺസാണ് നേടിയത്. ആറ് ഫോറുകളാണ് താരം നേടിയത്. കാർസ് 83 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

Indian cricketer Cheteshwar Pujara has praised Indian spinner Washington Sundar for his excellent bowling performance in the third Test against England Pujara described Washington Sundar as an underrated bowler



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  3 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  3 days ago
No Image

സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

uae
  •  3 days ago
No Image

കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ

crime
  •  3 days ago
No Image

26 മണിക്കൂര്‍ നീണ്ട പ്രയത്‌നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Kerala
  •  3 days ago
No Image

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്

uae
  •  3 days ago
No Image

സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ

Kerala
  •  3 days ago
No Image

80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ

National
  •  3 days ago
No Image

വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്

International
  •  3 days ago