HOME
DETAILS

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

  
Laila
July 10 2025 | 07:07 AM

Akhilesh Yadav Alleges Electoral Fraud by BJP in 2022 UP Assembly Polls

 

ലഖ്‌നൗ: ബിജെപി 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനക്കെതിരെ ബുധനാഴ്ച ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലാണ് അഖിലേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ജാഗ്രതയിലാണെന്നും 2027ല്‍ നടക്കാനിരിക്കുന്ന അടുത്ത യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൃത്രിമം കാണിക്കാന്‍ അനുവദിക്കില്ലെന്നും അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കുകയും എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രശ്‌നങ്ങളുണ്ടെന്നും  കൂട്ടിച്ചേര്‍ത്തു. 'ബിജെപിയുടെ കൃത്രിമം കാരണമാണ് ഞങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

 1.5 ലക്ഷം അധിക വോട്ടുകള്‍ നേടിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് യുപിയിലെ 18,000 വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതാക്കി' എന്നാണ് അഖിലേഷ് ആരോപിച്ചത്. അയോധ്യയിലെ മില്‍കിപൂര്‍ സീറ്റില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും അഖിലേഷ് ആരോപിച്ചു. പ്രായമായ ഒരാള്‍ അവിടെ 'അഞ്ച് തവണയാണ് വോട്ട് ചെയ്തത്'. 'വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ മില്‍ക്കിപൂരില്‍ വിന്യസിച്ചുവെന്നും അഖിലേഷ് പറഞ്ഞു.

 കുന്ദര്‍ക്കി, മിറാപൂര്‍ നിയമസഭാ സീറ്റുകളില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ പൊലിസുകാര്‍ വോട്ട് ചെയ്തതായും എസ്പി പ്രസിഡന്റ് ആരോപിച്ചു. ഗുജറാത്തിലെ പാലം തകര്‍ന്ന സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇതാണ് ബിജെപിയുടെ ഗുജറാത്ത് മോഡല്‍ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് സര്‍ക്കാരിനുള്ളില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ ഉണ്ടെന്നും എസ്പി നേതാവ് പറഞ്ഞു. 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടി പരാജയപ്പെടുമെന്ന് അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  2 days ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  2 days ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  2 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  2 days ago