HOME
DETAILS

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

  
July 10 2025 | 16:07 PM

Thalassery Khadeeja case court sentenced the accused brothers to life imprisonment

കണ്ണൂര്‍: തലശ്ശേരി ഖദീജ വധക്കേസില്‍ പ്രതികളായ സഹോദരന്‍മാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഇതിന് പുറമെ 60,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ഉളിയില്‍ പടിക്കച്ചാല്‍ പുതിയപുരയില്‍ കെഎന്‍ ഇസ്മായീല്‍ (40), സഹോദരന്‍ പുതിയപുരയില്‍ കെഎന്‍ ഫിറോസ് (36) എന്നിവരാണ് ഒന്നും, രണ്ടും പ്രതികള്‍. 

ആദ്യ വിവാഹം നിലനില്‍ക്കെ മറ്റൊരാളുമായി പ്രണയത്തിലായതിന്റെ പ്രതികാരമായാണ് ഇരുവരും യുവതിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ജീവപര്യന്തം തടവിന് പുറമെ മറ്റ് വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം, ഒരു വര്‍ഷം എന്നിങ്ങനെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും ജഡ്ജി ഫിലിപ്പ് തോമസ് വിധിന്യായത്തില്‍ വ്യക്തമാക്കി. 

ഖദീജ വധം

2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഉളിയില്‍ പടിക്കച്ചാലിലെ പുതിയ പുരയില്‍ ഷഹത മന്‍സിലില്‍ ഖദീജയാണ് (28) കൊല്ലപ്പെട്ടത്. പഴശ്ശി കുഴിക്കല്‍ സ്വദേശിയായ യുവാവുമായി ഖദീജയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇതില്‍ രണ്ട് പെണ്‍മക്കളുണ്ട്. ഇതിനിടയില്‍ യുവതി കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ ഷാഹുല്‍ ഹമീദെന്ന യുവാവുമായി അടുപ്പത്തിലായി. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പട്ടെങ്കിലും ഇവര്‍ കൂട്ടാക്കാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. 

രണ്ടാം വിവാഹം നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് ഷാഹുല്‍ ഹമീദിനെ പടിക്കച്ചാലില്‍ വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്. വീട്ടിലെത്തിയ യുവതിയെയും, യുവാവിനെയും പ്രതികള്‍ കത്തികൊണ്ട് കുത്തി. നെഞ്ചിലും വയറിനും പുറത്തും കുത്തേറ്റ ഖദീജ മരണപ്പെടുകയായിരുന്നു. 

കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നും രണ്ടും പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. മറ്റുള്ളവര്‍ ഇവര്‍ക്ക് പ്രേരണയും, ഒത്താശയും ചെയതെന്നാണ് കണ്ടെത്തല്‍. വിചാരണക്കൊടുവില്‍ മൂന്നുമുതല്‍ ആറുവരെ പ്രതികളെ കോടതി വെറുതെവിടുകയും ചെയ്തു.

Thalassery Khadeeja murder case, the First Additional District Sessions Court, Thalassery, has sentenced the accused brothers to life imprisonment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  7 days ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  7 days ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  7 days ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  7 days ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  7 days ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  7 days ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  7 days ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  7 days ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  7 days ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  7 days ago