HOME
DETAILS

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

  
Abishek
July 11 2025 | 03:07 AM

India to Standardize Flight Fares DGCA to Implement New System Following PAC Directive

ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിർദേശത്ത തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) രാജ്യത്ത് വിമാന  നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ തയ്യാറെടുക്കുന്നു. വിമാന കമ്പനികൾക്ക് ഇഷ്ടാനുസരണം നിരക്കുകൾ നിശ്ചയിക്കാൻ അനുമതി നൽകരുതെന്നും ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നുമുള്ള നിർദേശത്തെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ച നടന്ന പിഎസി യോഗത്തിൽ വ്യോമയാന മന്ത്രാലയത്തിലെയും ഡിജിസിഎയിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കെ.സി. വേണുഗോപാൽ അധ്യക്ഷനായ യോഗത്തിൽ വിമാന നിരക്കുകളും സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്തു. ബിജെപി അംഗങ്ങളായ രവിശങ്കർ പ്രസാദ്, സുധാംശു ത്രിവേദി, ജഗദംപിക പാൽ തുടങ്ങിയവർ നിരക്ക് വർധനവിനെ ശക്തമായി വിമർശിച്ചു.

നടപടിയെടുക്കാനുള്ള അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാത്ത വ്യോമയാന റെഗുലേറ്ററുടെ നടപടിയെ ചെയർമാൻ വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തീർഥാടന സമയങ്ങളിലും ഉത്സവ കാലങ്ങളിലും ടിക്കറ്റുകൾക്ക് വൻതുകയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. കുംഭമേള സമയത്ത് 5,000 രൂപയുടെ ടിക്കറ്റിന് ഒരു ലക്ഷം രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. ഓണം, വേനൽ അവധി സമയങ്ങളിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകളും ഗണ്യമായി ഉയരാറുണ്ട്.

രാഷ്ട്രീയ ഭേദമന്യേ ഈ വിഷയം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ഉന്നയിച്ചിരുന്നു. എന്നാൽ, അനുകൂലമായ മറുപടി വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ ഭാ​ഗത്തു നിന്നുണ്ടായില്ല. ഷാഫി പറമ്പിൽ ഈ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ, സ്പീക്കർ ഓം ബിർള വ്യോമയാന മന്ത്രിയോട് നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.

The Directorate General of Civil Aviation (DGCA) is set to introduce a system to standardize flight fares in India, following a directive from the Parliament's Public Accounts Committee (PAC). The move aims to prevent airlines from arbitrarily setting fares, promoting transparency and fairness in pricing. The PAC's recommendation emphasizes the need for immediate action to regulate flight pricing ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  14 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  14 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  15 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  17 hours ago