
ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

ഗസ്സ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാകൂട്ടക്കൊലകള്‍ക്ക് അന്ത്യമില്ല. 82 മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത്. 247 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിവിധ ഭാഗങ്ങളിലായി പരക്കെ ആക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍.
ദൈറുല്‍ബറയില്‍ കുഞ്ഞുങ്ങള്‍ക്കായുള്ള പോഷകാഹാത്തിനായി വരിനില്‍ക്കുന്നവര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പ്ത് കുട്ടികളും നാല് സ്ത്രീകളും ഉള്‍പെടുന്നു.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേര്‍ക്ക് തന്നെ നടന്ന മറ്റ് ആക്രമണങ്ങളില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മെയ് 27ന് ഭക്ഷ്യകേന്ദ്രങ്ങള്‍ തുടങ്ങിയതു മുതല്‍ അവിടങ്ങളിലേക്കെത്തുന്നവര്‍ക്കെതിരായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി. 5179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് നടന്ന ആക്രമണത്തില്‍ 30 പേര്‍ക്കെങ്കിലും ഗുരുതരമായ പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 19 കുട്ടികളാണ് ഇന്ന് കൊല്ലപ്പെട്ടത്.
മനഃസാക്ഷിക്ക് നിരക്കാത്തത് എന്നാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ തുടരുന്ന ക്രൂരതയെ യൂനിസെഫ് ഡയരക്ടര്‍ കാതറിന്‍ റസ്സല്‍ വിശേഷിപ്പിച്ചത്.
'ഗസ്സയില്‍ സഹായമെത്തുന്നില്ല എന്നു പറഞ്ഞാല്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുകയാണ് എന്നാണ് അര്‍ത്ഥം. പൂര്‍ണമായും പട്ടിണിയിലാണ് അവര്‍. പോഷകാഹാരക്കുറവ് മൂലം ജീവന്‍ നഷ്ടമാവുവന്ന കുഞ്ഞുങ്ങളുടെ എണ്ണം ഗസ്സയില്‍ വര്‍ധിക്കുകയാണ്' - അവര്‍ ചൂണ്ടിക്കാട്ടി. ഇസ്‌റാലിന്റെ കണ്ണില്ലാ ക്രൂരതയെ അപലപിച്ച് ഹമാസും രംഗത്തെത്തി.
അതേസമയം, ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇസ്‌റാഈല്‍ നിലപാട് കടുപ്പിച്ചതോടെ അഞ്ചു ദിവസങ്ങളായി ദോഹയില്‍ തുടരുന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണെന്നാണ് സൂചന. ഹമാസിനെ നിരായുധീകരിച്ചാല്‍ മാത്രമേ ശാശ്വത യുദ്ധവിരാമം ഉണ്ടാകൂ എന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.
എന്നാല്‍ അടുത്ത ആഴ്ചയോടെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും. ആറാം ദിവസമായ ഇന്നും ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ അറിയിച്ചു.
അതിനിടെ, യു.എന്‍ പ്രത്യേക അന്വേഷക ഫ്രാന്‍സെസ്‌ക ആല്‍ബനീസിന് വിലക്കേര്‍പ്പെടുത്തിയ യു. എസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇസ്‌റാഈല്‍ ല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണ് എന്ന് തുറന്നടിച്ചതാണ് വിലക്കിന് കാരണം. യു.എന്‍ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ് അമേരിക്കന്‍ നടപടിയെന്ന് ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തി.
2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 57,762 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. 137,656 പേര്‍ക്കാണ് പരുക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
The death toll in Gaza continues to rise with 82 Palestinians killed since dawn in the latest wave of Israeli attacks. Ceasefire negotiations remain deadlocked as violence escalates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 20 hours ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 20 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 20 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 20 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 20 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 21 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 21 hours ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 21 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 21 hours ago
സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 21 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago