
മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

ആലപ്പുഴ:ഗോളശാസ്ത്ര പഠനവും ഗ്രന്ഥ രചനയും ജീവശ്വാസമാക്കിയ ഇസ്‌ലാമിക പണ്ഡിത പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ മൈലാപ്പൂര് ഷൗക്കത്തലി മൗലവി.അറിവിനൊപ്പം ലാളിത്യം മുഖമുദ്രയാക്കിയ അദ്ദേഹം തന്‍റെ ചെറിയ വീട്ടിലിരുന്ന് നാല്‍പതിലേറെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചാണ് മണ്‍മറഞ്ഞത്.
നക്ഷത്ര വ്യൂഹങ്ങളെയും ആകാശത്തെയും ഇസ്‌ലാമിക വീക്ഷണത്തില്‍ പഠിക്കുകയെന്നത് കുട്ടിക്കാലം മുതല്‍ ഷൗക്കത്തലി മൗലവിക്ക് വളരെ കൗതുകമായിരുന്നു. സ്വപ്രയത്നംകൊണ്ട് ഗോളശാസ്ത്രത്തില്‍ അഗ്രഗണ്യനായി മാറിയ അദ്ദേഹം നിരന്തര പഠനത്തിനായി ഒരു നക്ഷത്ര ഗവേഷണന ലാബ് വീട്ടില്‍ തന്നെ ഒുക്കിയിരുന്നു.ഓരോ നക്ഷത്രത്തിന്‍റെയും ആകൃതിയും അതിന്‍റെ അറബി നാമങ്ങളും പഠിച്ച അദ്ദേഹം ഇതിനെ ഈ ലാബില്‍ ശാസ്ത്രീയമായി നിര്‍മിച്ചു വച്ചിരുന്നു.പ്രയാധിക്യവും അസുഖവും അതിജീവിച്ച് ബൃഹത്തായ തന്റെ ആത്മകഥ` ഒരു നൂറ്റാണ്ടു കാലത്തെ ചരിത്ര സംഭവങ്ങള്‍,സ്വന്തം ജീവിത യാത്ര`എന്ന പുസ്തകം അടുത്തിടെയാണ് പുർത്തീകരിച്ചത്.
കൊല്ലം ജില്ലയിലെ മൈലാപ്പൂര് വലിയവീട്ടിൽ സുലൈമാൻ കുഞ്ഞ് സൈനബുമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രിൽ 22നാണ് മൈലാപ്പൂര് ഷൗക്കത്തലി മൗലവി ജനിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ തന്റെ പ്രൈമറി വിദ്യാഭ്യാസം ദുഷ്‌കരമായിരുന്നുവെന്നും നിറയെ പ്രതിസന്ധി തരണം ചെയ്താണ് പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം നേരത്തെ `സുപ്രഭാത`ത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതിന് മുമ്പ് തന്നെ മത വിദ്യാഭ്യാസം തുടങ്ങി. മർഹൂം കോയക്കുട്ടി ഉസ്താദിന്റെ കീഴിൽ പള്ളിപ്പുര(മദ്റസ)യിൽ നിന്ന് ഖുർആൻ പഠിച്ച് തുടങ്ങി. തട്ടാമല സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൈലാപ്പൂരിലെ കരപ്രദേശത്ത് നിന്ന് പാലത്തറ ജലാശയവും നീന്തിക്കടന്നാണ് ഈ സ്‌കൂളിലേക്ക് പോയിരുന്നത്.
ഇന്‍റര്‍ മീഡിയറ്റ് പൂര്‍ത്തിയാക്കി കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് തന്നെ മാത്തമാറ്റിക്സ്,അസ്ട്രോണമി വിഷയങ്ങളില്‍ ബി.എസ്.സി ഡിഗ്രി പൂര്‍ത്തിയാക്കി.അപ്പോഴും ദറസ് പഠനം ഉപേക്ഷിച്ചില്ല.കൊല്ലൂര്‍ വിള മഅ്ദിനുല്‍ ഉലൂം അറബിക് കോളജില്‍ പഠനം തുടര്‍ന്നു. നക്ഷത്ര പഠനവും വാന നിരീക്ഷണവും പതിവാക്കിയ ഷൗക്കത്തലി മൗലവി ഒരിക്കല്‍ രാത്രി നക്ഷത്രമല്ലാതെ ആകാശത്ത് ഉള്‍ക്ക പോലെ എന്തോ കണ്ടു. അതിനെ കുറിച്ച് ഒരുകുറിപ്പെഴുതി അക്കാലത്ത് ഒരു പത്രത്തിന് അയച്ചു കൊടുത്തത് അച്ചടിച്ച് വന്നു. കൂടാതെ മുഖ്യധാരാ പത്രങ്ങളില്‍ പല വിഷയങ്ങളിലായി ലേഖനങ്ങളും കവിതകളും എഴുതി. ഒരേ സമയം പഠനവും ഗ്രന്ഥ രചനയുമായി മുന്നോട്ടു പോയി.
പ്രാഥമിക വിദ്യാഭ്യാസം നേടിയ തട്ടാമല എല്‍.പി സ്‌കൂൾ പിന്നീട് ഹൈസ്‌കൂളായി മാറിയപ്പോൾ അവിടെ അധ്യാപകനായി എത്തി മൈലാപ്പൂര് ഷൗക്കത്തലി മൗലവി.കോളജ് പഠനകാലത്ത് തന്നെ പി.എസ്.സി വഴിയാണ് ആദ്യം വയനാട് മേപ്പാടി സ്കൂളിലെ അധ്യാപകനായത്. പിന്നീട് പത്തനാപുരം മൗണ്ട് ടാബോര്‍ ബി.എഡ് കോളജില്‍ ഗണിതം,ഇംഗ്ലീഷ് എന്നിവയില്‍ ബി.എഡ് നേടി. അതിന് ശേഷമാണ് താന്‍ പഠിച്ച തട്ടാമല സ്കൂളിലെ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിലെ അധ്യാപകനായി മാറിയത്. അപ്പോഴും ഇസ്‌ലാമിക വിജ്ഞാന രംഗം കൈവിടാൻ ഒരുക്കമായിരുന്നില്ല അദ്ദേഹം. തലയില്‍ക്കെട്ടും പണ്ഡിതശുഭ്രവേഷവുമായി ഈ സ്‌കൂളിൽ വർഷങ്ങളോളം സേവനം ചെയ്ത് 1989 ലാണ് ഗണിതശാസ്ത്ര അധ്യാപകനായി വിരമിക്കുന്നത്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാവ് കൂടിയായ ഷൗക്കത്തലി മൗലവി സംഘടനയുടെ വിവിധ നേതൃത്വ പദവികൾ അലങ്കരിച്ചു. ദീർഘകാലം ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അന്നസീമിന്റെ ചീഫ് എഡിറ്റർ ആയിരുന്നു.
ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, ട്രഷറർ, ജാമിഅ മന്നാനിയ സെക്രട്ടറി, ട്രഷറർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചു.അനാരോഗ്യമൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സെൻട്രൽ കൗൺസിൽ മെംബർ ആയി മാത്രം തുടര്‍ന്നു.
പ്രകാശിതമായത് നാല്‍പ്പതോളം ഗ്രന്ഥങ്ങള്‍
1976ല്‍ പുറത്തിറങ്ങിയ 1200 പേജുകളുള്ള മിഷ്കാത്തുല്‍ മസാബീഹ് പരിഭാഷ ഒന്നാംവാല്യം അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അവുക്കാദര്‍കുട്ടി നഹയാണ് കൊല്ലം പ്രസ്ക്ലബില്‍ വച്ച് പ്രകാശനം ചെയ്തത്.ലോക പ്രശസ്തമായ മിഷ്കാത്തിന് ആദ്യമായാണ് മലയാള പരിഭാഷയുണ്ടായത്.
പിന്നീട് പലഘട്ടങ്ങളിലായി 12 വാല്യങ്ങളായി പൂര്‍ണമായും പുറത്തിറക്കി. കേരള സര്‍ക്കാരിന്‍റെ സാസ്കാരിക വകുപ്പിന്‍റെ പിന്തുണയോടെ ഇസ്‌ലാമിലെ ഓഹരിക്രമങ്ങള്‍ പ്രതിപാദിക്കുന്ന `ഇസ്‌ലാമിക ദായക്രമം`എന്ന കര്‍മശാസ്ത്ര ഗ്രന്ഥവും രചിച്ചു.
വാനശാസ്ത്രം വിശുദ്ധ ഖുര്‍ആന്‍റെ വെളിച്ചത്തില്‍ എന്ന പുസ്തകം ചിത്രങ്ങള്‍ സഹിതം 1984ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയുടെ നേതൃത്തില്‍ കൊല്ലത്ത് വിപുലമായ വാനശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചാണ് ഇത് പ്രകാശനം ചെയ്തത്.
അങ്കഗണിതം,ബീജഗണിതം,ക്ഷേത്രഗണിതം എന്നീ ഗണിതശാസ്ത്രത്തിലെ മൂന്നു ശാഖകളിലെ അടിസ്ഥാന സിദ്ധാന്തങ്ങളെ കുറിച്ച് സിറിയയിലെ ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ബഹാഉദ്ദീന്‍ ആമുലി രചിച്ച `ഘുലാസത്തുല്‍ ഹിസാബ് `വളരെ ലളിതമായി ഗണിതശാസ്ത്രത്തിന്‍റെ അടിത്തറ എന്ന പേരിലും പ്രസിദ്ധീകരിച്ചു.ഇമാം ബുസ്വൂരിയുടെ ഖസ്വീദത്തുല്‍ ബുര്‍ദ എന്ന
ലോകപ്രശസ്ത കാവ്യം അതിമനോഹരമായി കവിതാരൂപത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.
മന്‍ഖൂസ് മൗലിദിന് ഹദീസുകളുടെ തെളിവുകള്‍ എന്ന പദാനുപദ വിശദീകരണ പുസ്തകവും പ്രവാചക സ്നേഹത്തിന്‍റെ നേര്‍രേഖയാണ്. നബി(സ)യുടെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍,നബിയുടെ ഹിജ്‌റ,നബിയെ തേടിയെത്തിയ സല്‍മാനുല്‍ ഫാരിസി,ഇസ്റാഅ് മിഅ്റാജ് ഒരു പഠനം തുടങ്ങിയവയും പ്രസിദ്ധീകരിച്ചു. ശാദുലി സൂഫി സരണിയിലെ ഗുരുകൂടിയായിരുന്ന ഷൗക്കത്തലി മൗലവി ശാദുലിയ റാത്തീബിനെ കുറിച്ച് ഒരു ഗന്ഥവും രചിച്ചിട്ടുണ്ട്.
Mylapore Shaukatali Maulavi, a renowned Islamic scholar and author known for his simplicity and vast knowledge, passed away recently at the age of 91. He authored over 40 significant books from his humble home and was a retired teacher. Shaukatali Maulavi was also a former editor of Annaseem and had served as a teacher in various schools, imparting knowledge of English and mathematics ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago