HOME
DETAILS

ലോർഡ്സിൽ ഇന്ത്യക്ക് ആശങ്കയുണർത്തി റിഷഭ് പന്തിന്റെ പരുക്ക്

  
Abishek
July 11 2025 | 04:07 AM

Rishabh Pants Finger Injury Raises Concerns in Lords Test

ലണ്ടൻ: ആശങ്കയുണർത്തി റിഷഭ് പന്തിന്റെ പരുക്ക്. ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെയാണ് പന്തിന് പരുക്കേറ്റത്. മത്സരത്തിന്റെ 34-ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പരുക്കേറ്റ പന്തിന് ഗ്രൗണ്ടിൽ വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, വിശദമായ പരിശോധനയ്ക്കായി പന്ത് കളിക്കളം വിട്ടു. പിന്നീട്, പന്തിന് പകരക്കാരനായി ധ്രുവ് ജുറേലാണ് കളത്തിലെത്തിയത്. അതേസമയം, പന്തിന് മത്സരത്തിൽ തുടരാൻ കഴിയുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

 പന്തിന്റെ പരുക്കിനെക്കുറിച്ച് ബിസിസിഐ എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്: "റിഷഭ് പന്ത് നിലവിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരുക്കേറ്റിട്ടുണ്ട്. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജുറൽ ആയിരിക്കും വിക്കറ്റ് കീപ്പർ.

ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്, ഒന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടിയിട്ടുണ്ട്. 99 റൺസുമായി ജോ റൂട്ടും, 39 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, രവീന്ദ്ര ജഡേജയും, ജസ്പ്രീത് ബൂംമ്രയും ഓരോ വിക്കറ്റ് വീതം നേടി. 

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Indian wicketkeeper Rishabh Pant suffered a left index finger injury during the first day of the third Test against England at Lord's. Pant was hit by a delivery from Jasprit Bumrah and left the field for medical attention, with Dhruv Jurel taking over wicketkeeping duties. The Board of Control for Cricket in India (BCCI) confirmed Pant is receiving treatment and under medical supervision. Former England captain Michael Atherton revealed Pant chipped a fingernail and is receiving ice treatment ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago