
92 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിന് ആദ്യ വനിതാ സിഇഒ; ആരാണ് പ്രിയ നായർ?

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) തങ്ങളുടെ 92 വർഷത്തെ ചരിത്രത്തിൽ പുതിയ ഒരു അധ്യായം കുറിക്കുകയാണ്. ഇന്ത്യക്കൊപ്പംവളർന്ന ഹിന്ദുസ്ഥാൻ യൂണിലിവർ ഇതാദ്യമായി തങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മാനേജിംഗ് ഡയറക്ടറായും ഒരു വനിതയെ നിയമിച്ചാണ് പുതുചരിത്രം കുറിച്ചത്. കമ്പനിയുടെ അതിവേഗം വളരുന്ന ആഗോള ബിസിനസുകളിൽ ഒന്നായ യൂണിലിവറിൽ ബ്യൂട്ടി & വെൽബീയിംഗ് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിക്കുന്ന പ്രിയ നായരാണ് കമ്പനിയുടെ സുപ്രധാന റോളിലേക്ക് എത്തുന്നത്.
2025 ജൂലൈ 31-ന് രോഹിത് ജാവ സ്ഥാനമൊഴിയുന്നതോടെ ഈ സ്ഥാനത്ത് പ്രിയ നായർ ചുമതലയേൽക്കും. അവരുടെ നിയമനം 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ഈ നീക്കത്തോടെ, എച്ച്‌യുഎല്ലിനെ സിഇഒയും എംഡിയുമായി നയിക്കുന്ന ആദ്യ വനിതയായി പ്രിയ നായർ മാറും. ആവശ്യമായ അംഗീകാരങ്ങൾക്ക് വിധേയമായി അവർ എച്ച്‌യുഎൽ ബോർഡിൽ ചേരുകയും യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവ് (യുഎൽഇ) അംഗമായി തുടരുകയും ചെയ്യും.
സാധാരണ ജോലിയിൽ തുടങ്ങി ഉന്നതസ്ഥാനത്തേക്ക് എത്തിയ 30 വർഷങ്ങൾ
1995 ൽ എച്ച്‌യുഎല്ലിൽ ചേർന്ന പ്രിയ നായർ ഹോം കെയർ, ബ്യൂട്ടി, പേഴ്‌സണൽ കെയർ എന്നീ മേഖലകളിൽ വിവിധ നേതൃത്വപരമായ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോവ്, റിൻ, കംഫർട്ട് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജർ, ബ്രാൻഡ് മാനേജർ എന്നീ സ്ഥാനങ്ങളിലാണ് അവർ ആദ്യകാലങ്ങളിൽ അവർ പ്രവർത്തിച്ചിരുന്നത്. വർഷങ്ങളായി, ലോൺഡ്രി ബിസിനസിന്റെ മാർക്കറ്റിംഗ് നയിക്കുകയും ചെയ്തിരുന്നു. ഓറൽ കെയർ, ഡിയോഡറന്റുകൾ, ഉപഭോക്തൃ വികസനം എന്നിവയുടെ കൈകാര്യവും അവർ നിർവഹിച്ചിരുന്നു.
എച്ച്‌യുഎല്ലിന്റെ പടിഞ്ഞാറൻ മേഖലയിലെ ഉപഭോക്തൃ വികസനത്തിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ച അവർ പിന്നീട് ഹോംകെയറിന്റെയും പിന്നീട് ദക്ഷിണേഷ്യയിലെ ബ്യൂട്ടി & പേഴ്‌സണൽ കെയറിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടറായും സിസിവിപിയായും തന്റെ കഴിവ് തെളിയിച്ചു.
ഇന്ത്യയിലെ ബിസിനസ് മേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ പ്രിയ നായരുടെ റെക്കോർഡ് ആഗോളതലത്തിൽ അവർക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നാലെ 2022-ൽ, യൂണിലിവറിന്റെ ബ്യൂട്ടി & വെൽബീയിംഗ് യൂണിറ്റിന്റെ ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി അവർ ചുമതലയേറ്റു. 2023-ൽ അവർ ഡിവിഷന്റെ പ്രസിഡന്റായി.
വിദ്യാഭ്യാസ പശ്ചാത്തലം
പ്രിയ നായർ സിഡെൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് അക്കൗണ്ട്‌സ് & സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബികോം) പൂർത്തിയാക്കി (1987–1992). തുടർന്ന് പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ നിന്ന് മാർക്കറ്റിംഗിൽ എംബിഎ നേടി (1992–1994). പിന്നീട്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റിലെ ഒരു പ്രോഗ്രാമിനായി അവർ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ ചേർന്നു.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാളായി വർഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രിയ, പബ്ലിക് ലിസ്റ്റ് ചെയ്ത ഒരു ഇന്ത്യൻ കമ്പനിയുടെ ബോർഡിൽ ഒരു സ്വതന്ത്ര ഡയറക്ടർ, ASCI ബോർഡ് അംഗം, പൊതു സ്വകാര്യ പങ്കാളിത്തമുള്ള ഒന്നിലധികം സർക്കാർ സ്ഥാപനങ്ങളിൽ അംഗം, MMA ഇന്ത്യ പോലുള്ള വ്യവസായ ഫോറങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
പ്രിയ നായർ ലണ്ടനിലാണ് താമസിക്കുന്നത്. വിവാഹിതയായ അവർക്ക് ഒരു മകളുണ്ട്.
In a landmark move, Hindustan Unilever Limited (HUL) has written a new chapter in its 92-year journey by appointing a woman as its CEO and Managing Director for the first time. Priya Nair, who currently serves as the President of Beauty & Wellbeing at Unilever Global, will now step into the role of CEO & MD of HUL, one of India's most iconic and trusted FMCG companies. Her appointment marks a significant milestone for the company that has grown alongside India’s own economic and consumer journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• a day ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• a day ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• a day ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• a day ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• a day ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• a day ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• a day ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• a day ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• a day ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• a day ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• a day ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• a day ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• a day ago